digit zero1 awards

ഒക്ടോബർ 10 മുതൽ Xiaomi Mi Mix 2 ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഒക്ടോബർ 10 മുതൽ  Xiaomi Mi Mix 2 ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

8 ജിബി റാം ,5.99 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്നു

 

ഷവോമിയുടെ മറ്റൊരു ഉത്പന്നംകൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെതന്നെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ   Xiaomi Mi Mix 2 ആണ് ഒക്ടോബർ 10 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡിസ്പ്ലേ ,റാം എന്നിവയാണ് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

5.99 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് . 2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Qualcomm's Snapdragon 835 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ റാംമ്മിനെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .

64GBയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .ഇതുകൂടാതെ മറ്റൊരു വേരിയന്റ് കൂടി പുറത്തിറങ്ങുന്നുണ്ട് .128 ജിബിയുടെ കൂടാതെ 256 ജിബിയുടെ .ഇന്റെർണൽ സ്റ്റോറേജ് കൂടുംതോറും വിലയിലും വൻ വെത്യാസമാണ് അനുഭവപ്പെടുന്നത് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കൂടാതെ 3400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലവരുന്നത് ഏകദേശം 33000 രൂപമുതൽ 36000 രൂപവരെയാണ് .അതുകൂടാതെ ഇതിന്റെ മറ്റൊരു സ്പെഷ്യൽ എഡിഷൻകൂടി പുറത്തിറങ്ങുന്നുണ്ട് .

സെറാമിക്ക് യൂണി ബോഡിയിൽ പുറത്തിറങ്ങുന്ന മോഡലിന് 8 ജിബിയുടെ റാം  കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .ഈ സ്പെഷ്യൽ എഡിഷന്റെ വില ഏകദേശം 47000 രൂപയ്ക്ക് അടുത്തുവരും .ഷവോമിയുടെ ഈ പുതിയ മോഡലിനെ  താരതമ്മ്യം ചെയ്യുവാൻ  വൺ പ്ലസ് 5 ,നോക്കിയ 8 മാത്രമേ ഉള്ളു എന്നുതന്നെ പറയാം .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo