6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Xiaomi Mi Max 2 വിപണിയിൽ

Updated on 16-May-2017
HIGHLIGHTS

5000mAhന്റെ ബാറ്ററി ,6ജിബിയുടെ റാം, ഷവോമി കുതിക്കുന്നു,വില വെറും ?

ഷവോമിയുടെ ഏറ്റവും കരുത്താർന്ന ഒരു മോഡൽ എന്ന് തന്നെ Mi  Max 2നെ വിശേഷിപ്പിക്കാം .അത്രക്കും മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററിയും കൂടാതെ ഇതിന്റെ റാംമ്മും ആണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .6.44 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

1920 x 1080 പിക്സൽ റെസലൂഷൻ ആണുള്ളത് .Android 7.1.1 Nougt കൂടാതെ Snapdragon 626, Snapdragon 660 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു മോഡലുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .4ജിബിയുടെ റാംമ്മിലും കൂടാതെ 6 ജിബിയുടെ റാംമ്മിലും .

12MP Sony IMX378 പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിന്റെ സവിശേഷതകൾ .അതുകൂടാതെ  5000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാംമ്മിന്റെ വില ഏകദേശം  14,000 രൂപയും,6 ജിബിയുടെ റാംമ്മിന്റെ വില ഏകദേശം 20000 രൂപയ്‌ക്കും അടുത്താണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :