20 എംപി ഡ്യൂവൽ ക്യാമറയിൽ Mi A2 സെയിൽ ആമസോണിൽ

Updated on 20-Sep-2018
HIGHLIGHTS

ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നതാണ്

 

ഷവോമിയുടെ മറ്റൊരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വാങ്ങിക്കാവുന്ന Mi A2 എന്ന സ്മാർട്ട് ഫോൺ .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും നിങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് EMI ലൂടെ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :