Xiaomi Mi A1 ന്റെ സ്പെഷ്യൽ റെഡ് എഡിഷൻ പുറത്തിറക്കി ,വില 13999

Updated on 19-Dec-2017
HIGHLIGHTS

ഡിസംബർ 20 മുതൽ ഇത് ലഭ്യമാകുന്നു

 

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Xiaomi Mi A1.ഡ്യൂവൽ പിൻ ക്യാമെറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .എന്നാൽ ഇതിന്റെ റെഡ് സ്പെഷ്യൽ എഡിഷൻ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .ഡിസംബർ 20 മുതൽ ഇത് ലോകവിപണിയിൽ എത്തുന്നു .

5.5 HD ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണുള്ളത് .Qualcomm MSM8953 Snapdragon 625 പ്രൊസസർ കൂടാതെ Android 7.1.2 (Nougat) ഓ എസ് എന്നിവയിലാണ് പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത്  ഇതിന്റെ ഡ്യൂവൽ ക്യാമെറായാണ് .12 +12 മെഗാപിക്സലിന്റെ ക്യാമെറായാണ് ഇതിനുള്ളത് .

5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട്  .3080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 13999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :