സ്നാപ്പ്ഡ്രാഗൺ 855 കൂടാതെ 48 എംപി ക്യാമറയിൽ Mi9 നാളെ പുറത്തിറങ്ങുന്നു

Updated on 19-Feb-2019
HIGHLIGHTS

Miയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

 

ഷവോമിയുടെ ഏറ്റവും പുതിയ Mi 9 സ്മാർട്ട് ഫോണുകൾ നാളെ ലോക വിപണിയിൽ പുറത്തിറങ്ങുന്നു  .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ ഈ മാസം 20 നു  എത്തുന്നത് .അതുപോലെ തന്നെ ഷവോമി ഈ മാസം തന്നെ അവരുടെ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നു എന്നാണ് സൂചനകൾ .ഈ മാസം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഫോൾഡബിൾ ഫോണുകൾ എത്തുന്നത് .ഇപ്പോൾ Mi തന്നെ Mi9 ഫോണുകളുടെ പുതിയ പിക്ച്ചറുകൾ പുറത്തുവിടുകയുണ്ടായി .Mi 9 സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

 6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  Qualcomm Snapdragon 855 ന്റെ പ്രോസസറിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 24 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിനുണ്ട് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തുന്നത് .

48 +18 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .ഈ വർഷം തന്നെ ഷവോമിയിൽ നിന്നും 5 ജി സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .എന്നാൽ ഈ മാസം തന്നെ ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോണുകൾ ഈ മാസം 28നു ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളും 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന മോഡലുകളാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :