ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ ഷവോമി Mi5 ആണു ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുന്നത് .ഷവോമി എംഐ5 (64 ജിബി) മോഡൽ ഏകദേശം 41,000 രൂപയ്ക്കും, 16 ജിബി മോഡൽ ഏകദേശം 34,000 രൂപയ്ക്കുമാണ് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എംഐ 5 പ്ലസ് സ്മാർട്ട് ഫോണിനു ലിസ്റ്റു ചെയ്തിരിക്കുന്നതനുസരിച്ച് എംഐ 5 (64ജിബി) മോഡലിന്റെ വില തന്നെയാണ് നൽകേണ്ടത്.5.2 ഇഞ്ച് ക്യുഎച്ച്ഡി ഐപിഎസ് ഡിസ്പ്ലേയോടെയെത്തുന്ന ഷവോമി എംഐ 5 ഫോണിനു സ്നാപ്ഡ്രാഗൺ 820 പ്രോസസറാണ്കരുത്ത് പകരുന്നത്. 4 ജിബി റാമിനോപ്പം 16 ജിബി, 64 ജിബി ആന്തരിക സംഭരണ ശേഷിയുള്ളതാണ് ഷവോമിയുടെ രണ്ടു മോഡൽ ഫോണുകളും.
16 മെഗാപിക്സൽ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുള്ള എംഐ 5സ്മാർട്ട് ഫോൺ മോഡലുകൾ. ഗോൾഡ്, വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകും.32 ജിബി ഇൻബിൽറ്റ് സ്റ്റോറേജിനൊപ്പം 3 ജിബി റാം, 64 ജിബി സ്റ്റോറേജിനൊപ്പം 4 ജിബി റാം എന്നിങ്ങനെ രണ്ടു വേരിയന്റുകളും എംഐ 5 ഫോണുകളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. 4 മെഗാപിക്സൽ ഫ്രണ്ട് കാമറയും, 16 മെഗാപിക്സൽ റിയർ ക്യാമറയും പ്രതീക്ഷിക്കുന്ന ഫോണിൽ 3000 എംഎച്ച്ബാറ്ററിക്കൊപ്പം യുഎസ്ബി സി ടൈപ് പോർട്ടുമുണ്ടാകും.ഷവോമി എംഐ5 (64 ജിബി) മോഡൽ ഏകദേശം 41,000 രൂപയ്ക്കും, 16 ജിബി മോഡൽ ഏകദേശം 34,000 രൂപയ്ക്കുമാണ് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.