ഷവോമിയുടെ Mi 12 ! ലോകത്തിലെ ആദ്യത്തെ 200 എംപി ക്യാമറയിൽ ഇതാ ?
ഷവോമിയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ വിപണയിൽ എത്തുന്നതായി സൂചനകൾ
ഈ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ 200 മെഗാപിക്സൽ ക്യാമറകൾ ഉണ്ടാകും എന്നാണ് സൂചനകൾ
ഷവോമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ .ഒരുപാടു ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ വലിയ മെഗാപിക്സൽ ക്യാമറകൾ തന്നെയാണ് .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക 200 മെഗാപിക്സൽ ക്യാമറകളിൽ ആണ് എന്നാണ് .എന്നാൽ ഇതിനെക്കുറിച്ച് വ്യക്തത ഷവോമി വരുത്തിയിട്ടില്ല .എന്നാലും ചില സൂചനകൾ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളെക്കുറിച്ചു പുറത്തുവരുന്നുണ്ട് .അതിൽ ആദ്യത്തേതാണ് 200 മെഗാപിക്സൽ ക്യാമറകളിൽ എത്തുന്നുണ്ട് എന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഒരു ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം Qualcomm Snapdragon 895 പ്രോസ്സസറുകളിൽ പുറത്തിറങ്ങാനാണ് സാധ്യത .ഷവോമി ഇത്തരത്തിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുകയാണെങ്കിൽ ഒരു സ്മാർട്ട് ഫോൺ മേഖലകളിൽ ഒരു ചരിത്രം തന്നെയാകും .
എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .അതുപോലെ വരും വർഷങ്ങളിൽ സാംസങ്ങ് കൂടാതെ ഷവോമി എന്നി കമ്പനികളിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ മികച്ച ക്യാമറകളിലും കൂടാതെ മികച്ച പെർഫോമൻസിലും വിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .
Note :ചിത്രത്തിൽ കൊടുത്തിരിക്കുന്നത് മറ്റൊരു ഷവോമി ഫോണിന്റെ ക്യാമറയാണ്