വീണ്ടും ഷവോമി 5ജി ;Mi 11X, Mi 11X Pro ഫോണുകൾ നാളെ കഴിഞ്ഞു എത്തും

Updated on 21-Apr-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

ഷവോമിയുടെ Mi 11X കൂടാതെ Mi 11 Ultra എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

ഏപ്രിൽ 23നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതാണ്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .ഷവോമിയുടെ Mi 11X , Mi 11 Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .കഴിഞ്ഞ മാസമായിരുന്നു  ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറക്കിയിരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ലീക്ക് ആയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം Mi 11X  ഫോണുകളുടെ 8ജിബി റാം ,128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 29990 രൂപയാണ് .

XIAOMI MI 11 ULTRA

6.81 ഇഞ്ചിന്റെ AMOLED QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 3200×1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് EUR 1,199 ആണ് വരുന്നത് .ഏപ്രിൽ 23നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും എത്തുന്നതാണ് .

Mi 11X-പ്രതീക്ഷിക്കുന്ന സവിശേഷതകൾ 

6.67  ഇഞ്ചിന്റെ AMOLED  ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ 2400 x 1080പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :