ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകൾ കഴിഞ്ഞ ദിവസ്സമായിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .ഷവോമി റെഡ്മി നോട്ട് 10 ,ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി ഫോണുകളായിരുന്നു വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ 5ജി സ്മാർട്ട് ഫോണുകളും ലോക വിപണിയിൽ എത്തിയിരിക്കുന്നു .ഷവോമിയുടെ Mi 10S എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പോക്കോ ഫോണുകളായിട്ടാണ് എത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട് .
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 2340 x 1080 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 ലാണ് പ്രവർത്തനം നടക്കുന്നത് .Android 11 ൽ തന്നെയാണ് ഓ എസ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം വേരിയന്റുകൾ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,780mAh ന്റെ (30W fast wireless charging and 10W reverse wireless charging )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
വില നോക്കുകയാണെങ്കിൽ XIAOMI Mi 10S ഫോണുകളുടെ ബേസ് വേരിയന്റുകളായ 8 ജിബിയുടെ റാം കൂടാതെ128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് CNY 3299 രൂപയും കൂടാതെ 256GBയുടെ വേരിയന്റുകൾക്ക് CNY 3499 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 3799 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഇതിന്റെ ആരംഭ വില വരുന്നത് 36000 രൂപയ്ക്ക് അടുത്താണ് .