Mi നോട്ട് 5 മെയ് 31 മുതൽ ലോകവിപണിയിൽ എത്തുന്നു

Mi നോട്ട്  5 മെയ് 31 മുതൽ ലോകവിപണിയിൽ എത്തുന്നു
HIGHLIGHTS

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Mi നോട്ട് 5 എത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഈ മാസം പുറത്തിറങ്ങിരിക്കുന്ന Mi നോട്ട്  5.മെയ് 31 മുതൽ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കുന്നു .കൂടാതെ മറ്റു ചില ഷവോമി മോഡലുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .Mi നോട്ട്  5 ൽ എടുത്തുപറയേണ്ടത് ഇതിന്റെ 5.99 ഇഞ്ചിന്റെ 2.0 ഡിസൈൻ ഡിസ്‌പ്ലേയാണ് .വൺ പ്ലസ് 6 സ്മാർട്ട് ഫോണുകളുടെ സവിശേഷതകളുമായി ചെറിയ താരതമ്മ്യം ഈ മോഡലുകൾക്കുണ്ട് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

 5.99 ഇഞ്ചിന്റെ  ഫുൾ സ്ക്രീൻ 2.0 ഡിസൈൻ ഡിസ്പ്ലേ കൂടാതെ 18:9  ഡിസ്പ്ലേ റെഷിയോ ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

രണ്ടു മോഡലുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് മെയ് 31 നു പുറത്തിറക്കുന്നത് .4ജി LTE സപ്പോർട്ടോടുകൂടിയാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4ജിബിയുടെ റാംമ്മിൽ പുറത്തിറക്കുന്ന മോഡലിന് CNY 2,299 ആണ് വില .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs. 24,400 രൂപയ്ക്ക് അടുത്തുവരും .കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് ഇന്ത്യൻ വിപണിയിൽ ഏകദേശം 26,500 രൂപയും ആണ് വില വരുന്നത് .

ഷവോമിയുടെ അടുത്ത മാസം പുറത്തിറങ്ങുന്ന റെഡ്മി s2 

5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .രണ്ടു  വേരിയന്റുകളിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .18:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .1440 × 720ന്റെ പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് . Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം (999 Yuan – 1299 Yuan) Rs 10,500  രൂപമുതൽ Rs 13,750 രൂപവരെയാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo