ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് ഷവോമി .ഷവോമിയുടെ ഏറ്റവും വലിയ സവിശേഷത എന്നത് ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ മികച്ച ഫീച്ചറുകളിൽ ഫോണുകൾ വിപണിയിൽ എത്തിക്കുന്നു എന്നതാണ് .108 മെഗാപിക്സൽ ക്യാമറകളിൽ വരെ ഷവോമി മിഡ് റേഞ്ച് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .
20000 രൂപ റെയിഞ്ചിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്ന സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ പുതിയ ടെക്ക്നോളജിയിൽ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .ഏറെ നാളുകൾക്ക് മുൻപ് തന്നെ ഷവോമി ഇത്തരത്തിൽ ഫോണുകൾ പുറത്തിറക്കുവാനുള്ള ശ്രമം തുടങ്ങിയിരുന്നു .
ഷവോമിയുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയും കാത്തിരിക്കുന്നത് .ഷവോമിയുടെ ഫോൾഡബിൾ ഫോണുകൾ Mi Mix 4 Pro എന്ന പേരിലായിരിക്കും വിപണിയിൽ എത്തുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 29 നു വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .
ഷവോമിയുടെ ആദ്യത്തെ മടക്കുന്ന സ്മാർട്ട് ഫോണുകളാണ് Mi Mix 4 Pro എന്ന ഫോണുകൾ .ഇതിന്റെ പിക്ക്ച്ചറുകൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലും ഒക്കെ തന്നെ വലിയ ചർച്ചാവിഷയം ആയിക്കഴിഞ്ഞിരിക്കുന്നു .അതുപോലെ തന്നെ ഈ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ 16ജിബിയുടെ റാംമ്മിൽ വരെ പുറത്തിറങ്ങുന്നുണ്ട് എന്നാണ് സൂചനകൾ .