ഡ്യൂവൽ പിൻ ക്യാമറയുമായി ഷവോമി Mi 5s
ഷവോമി ഇന്ത്യൻ വിപണി കീഴടക്കും
ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണി കീഴടക്കാൻ എത്തുന്നു .ഷവോമി Mi 5s എന്ന മോഡലാണ് വിപണിയുംകാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ പുറകു വശത്തെ ക്യാമെറായാണ് .ഡ്യൂവൽ പിൻ ക്യാമെറ ഇതിനു നൽകിയിരിക്കുന്നു എന്നാണ് സൂചന .ഇതിന്റെ ഡിസ്പ്ലേ വലുപ്പം 5.5 ഇഞ്ച് ആണ് .ഇതിന്റെ റാം തന്നെയാണ് ഇതിൽ എടുത്തു പറയേണ്ടത് .
6 ജിബി റാമിൽ ആണ് ഇതു പ്രവർത്തിക്കുന്നത് .ഇതിന്റെ മെമ്മറി സ്റ്റോറേജിനെ കുറിച്ചു പറയുവാണെങ്കിൽ 32 ജിബിയുടെ മെമ്മറി ഇൻ ബിൽറ് ആണുള്ളത് .ഇതിന്റെ ക്യാമറയെ കുറിച്ചു പറഞ്ഞാൽ 16 മെഗാ പിക്സലിന്റെ പിൻ ക്യാമറയും 8 മെഗാ പിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നൽകുന്നു .
ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ ആയ ഷവോമി M i 5 ന്റെ ഒരു പിൻഗാമിയാണ് ഇതു എന്നുതന്നെ പറയാം .Mi 5 നു 5.15 ഇഞ്ച് Hd ഡിസ്പ്ലേ ആണുള്ളത് .ഏകദേശം Mi5 s ന്റെ അതേ സവിശേഷതകൾ തന്നെയാണ് ഇതിനു ഉള്ളത് .ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ രണ്ടും ഒരേ പോലെത്തന്നെ .
1080×1920 പിക്സൽ ഡിസ്പ്ലേ റെസലൂഷൻ ,3 ജിബി റാം ,16 ജിബി ,32 ജിബി മെമ്മറി സ്റ്റോറേജ് എന്നിവയായിരുന്നു Mi 5 ന്റെ സവിശേഷതകൾ .ഏതായാലും ഷവോമി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മികച്ചു തന്നെ നിൽക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ്.ഓരോ സ്മാർട്ട് ഫോൺ ഇറങ്ങുമ്പോളും ആവിശ്യക്കാർ കൂട്ടികൊണ്ടു വരുകയാണ് .