108എംപി ക്യാമറയിൽ നിങ്ങൾ കാത്തിരുന്ന റെഡ്മി K40 സീരിയസ്സ് പുറത്തിറക്കി
ഷവോമിയുടെ റെഡ്മി പ്രൊ പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു
Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്
ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു ഷവോമിയുടെ റെഡ്മി കെ 40 കൂടാതെ ഷവോമിയുടെ റെഡ്മി കെ 40 പ്ലസ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .SNAPDRAGON 870 പ്രോസ്സസറുകൾ കൂടാതെ SNAPDRAGON 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .
ഷവോമിയുടെ റെഡ്മി K40 സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 5 സംരക്ഷവും ഈ ഷവോമിയുടെ റെഡ്മി കെ 40 സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android 11ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം 128 സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1999 രൂപയും കൂടാതെ 8 ജിബിയുടെ റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 2,499 രൂപയും ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 22,500 രൂപയാണ് വില വരുന്നത്
ഷവോമിയുടെ റെഡ്മി കെ 40 പ്രൊ ഫോണുകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Gorilla Glass 5 സംരക്ഷവും ഈ ഷവോമിയുടെ റെഡ്മി കെ 40 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android 11ൽ തന്നെയാണ് ഓപ്പറേറ്റിങ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ,8 ,12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .64 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം 128 സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 2,799 രൂപയും കൂടാതെ 8 ജിബിയുടെ റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 2,999 രൂപയും ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ 31000 രൂപയാണ് വില വരുന്നത് .
അതുപോലെ തന്നെ ഷവോമിയുടെ റെഡ്മി പ്രൊ പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു.108 മെഗാപിക്സൽ ക്യാമറകളിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .CNY 3,700 രൂപയാണ് ഇതിന്റെ വില വരുന്നത് .