4G LTE സപ്പോർട്ടോടുകൂടി ഷവോമിയുടെ ഫീച്ചർ ഫോൺ വാങ്ങിക്കാം 2018
കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു ബ്രാൻഡ് ആണ് ഷവോമി .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ എത്തിയതിനു ശേഷം തന്നെയാണ് മറ്റു സ്മാർട്ട് ഫോണുകളും വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ തുടങ്ങിയത് .ഷവോമിയുടെ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 10000 രൂപയ്ക്ക് താഴെ വരെ വിപണിയിൽ ലഭിക്കുന്നുണ്ട് .അക്കൂട്ടത്തിലേക്കു ഇതാ ഫീച്ചർ ഫോണുകളും .
ഷവോമിയുടെ പുതിയ രണ്ടു ഫീച്ചർ ഫോൺ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ഷവോമി Qin 1 കൂടാതെ Qin 1s എന്നി രണ്ടു മോഡലുകളാണ്.എന്നാൽ Qin 1s എന്ന ഫീച്ചർ ഫോണുകൾ 4G LTE സപ്പോർട്ടോടുകൂടിയാണ് പുറത്തിറങ്ങുന്നത് .1990 രൂപമുതൽ 2990 രൂപവരെയാണ് ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില .ഈ രണ്ടു ഫീച്ചർ ഫോണുകളുടെയും പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഈ ഫീച്ചർ ഫോണുകളുടെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 2.8 QVGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 320×240 പിക്സൽ സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു .A 1.3 GHz ഡ്യൂവൽ കോർ ARM Cortex A53 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
512 MBയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 256 എംബിയുടെ റാംമ്മും ഈ ഫീച്ചർ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 1,480ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .WiFi 802.11 b/g/n, Bluetooth 4.2 LE, GPS, USB Type-C, a 3.5mm ഓഡിയോ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .