മടക്കുന്ന സ്മാർട്ട് ഫോണുകളുമായി ഷവോമി ,വീഡിയോ കാണാം
സാംസങിന് പിന്നാലെ ഫോൾഡിങ് സ്മാർട്ട് ഫോണുകളുമായി ഷവോമിയും എത്തുന്നതായി സൂചന
സാസംങ്ങിന്റെ പുതിയ ഫോൾഡിങ് സ്മാർട്ട് ഫോണുകൾ 2019 ന്റെ വിപണിയിൽ എത്തുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ഇപ്പോൾ ഷവോമിയിൽ നിന്നും പുതിയ മടക്കുന്ന സ്മാർട്ട് ഫോണുകൾ എത്തുന്നു .ഇപ്പോൾ ഷവോമിയുടെ ഫോൾഡിങ് ഫോണുകളുടെ വിഡിയോകൾ ആണ് പുതിയ ചർച്ചാവിഷയം ആയിരിക്കുന്നത് .ഒരു ടാബ്‌ലെറ്റ് പോലെ ഉപയോഗിക്കാവുന്ന സ്മാർട്ട് ഫോൺ എന്ന അതേസമയം ഒരു സ്മാർട്ട് ഫോൺ പോലെയും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫോൾഡബിൾ ഫോണുകളാണിത് .ഇപ്പോൾ സോഷ്യൽ മീഡിയായിൽ തരംഗമായിരിക്കുന്ന ഷവോമിയുടെ ഫോൾഡിങ് സ്മാർട്ട് ഫോണിന്റെ വീഡിയോ കാണാം .
സാംസങ്ങിന്റെ ഈ വർഷം പ്രതീക്ഷിക്കുന്ന ഫോൾഡിങ് ഫോൺ
ഒരുകാലത്തു വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായിരുന്നു സാംസങ്ങ് .സ്മാർട്ട് ഫോൺ പ്രേമികളെ ആൻഡ്രോയിഡ് ഉപയോഗിക്കുവാൻ പഠിപ്പിച്ചത് സാംസങ്ങ് തന്നെയാണ് .എന്നാൽ കുറച്ചു കാലങ്ങളായി സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര വാണിജ്യം ലഭിക്കുന്നില്ല .ഷവോമിപോലെയുള്ള മറ്റു സ്മാർട്ട് ഫോൺ കമ്പനികൾ പുതിയ ആൻഡ്രോയിഡിലും മികച്ച പെർഫോമൻസിലും ഒരുപാടു സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറക്കുന്നത് തന്നെയാണ് പ്രധാന കാരണം .എന്നാൽ അടുത്ത വർഷം സാംസങിന് മാത്രം സ്വന്തമായ ഒരു നേട്ടവുമായിട്ടാണ് എത്തുന്നത് .
മടക്കാവുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകളാണ് ഇനി സാംസങ്ങിൽ നിന്നും വരാനിരിക്കുന്നത് .സാംസങ്ങ് ഗാലക്സി F ഫോൾഡബിൾ സ്മാർട്ട് ഫോൺ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത് .മടക്കി കൈയ്യിൽ വെക്കാവുന്ന തരത്തിലുള്ള മോഡലുകളാണ് ഇത് .എന്നാൽ നേരത്തെ തന്നെ സാംസങ്ങിൽ നിന്നും ഫോൾഡബിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയട്ടുണ്ട് .ഇപ്പോൾ പുതിയ ടെക്നോളജിയിലാണ് ഗാലക്സി F സീരിയസ്സുകൾ പുറത്തിറങ്ങുന്നത് . സാംസങ്ങിന്റെ തന്നെ ഗാലക്സി S10 5ജി സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് ഈ ഫോണുകളും പുറത്തിറക്കുന്നത് എന്നാണ് സൂചനകൾ .
7.3 ഇഞ്ചിന്റെ രണ്ടു സ്‌ക്രീനുകളിലായാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .1536×2152 പിക്സൽ റെസലൂഷനോടെയാണ് ഇത് എത്തുന്നത് .ഡിസ്‌പ്ലേയ്ക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഗാലക്സി F സീരിയസുകൾ എത്തുന്നത് .21:9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഏകദേശ വില വരുന്നത് $1,800 ഡോളർവരെ വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഫെബ്രുവരിയിൽ ഇത്തരത്തിലുള്ള സ്മാർട്ട് ഫോണുകൾ സാംസങ്ങിൽ നിന്നും പ്രതീക്ഷിക്കാം .