ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇതാ ലോക വിപണിയിൽ പുറത്തിറങ്ങുന്നു .Mi 11 Lite കൂടാതെ Mi 11 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഈ മാസം 29 നു വിപണിയിൽ പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഒരു ബാൻഡ് കൂടി ഷവോമി പുറത്തിറക്കുന്നുണ്ട് .Mi Band 6 എന്ന ബാൻഡുകളാണ് വിപണിയിൽ ഈ മാസം തന്നെ പ്രതീക്ഷിക്കുന്നത് .എന്നാൽ ഈ ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഒക്കെ തന്നെ ഓൺലൈനിൽ ലീക്ക് ആയിരുന്നു .
MI 11 ലൈറ്റ് ഫോണുകൾ ചിലപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Snapdragon 732G പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
അതുപോലെ തന്നെ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് 64 മെഗാപിക്സലിന്റെ ക്യാമറകൾ .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ പിൻ ക്യാമറകൾ XIAOMI MI 11 LITE എന്ന സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 2021 ൽ ഷവോമിയിൽ നിന്നും പ്രതീഷിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് Redmi Note 9T ഫോണുകൾ .