48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ Mi9 എത്തുന്നു
പുതിയ പിക്ച്ചറുകൾ Mi തന്നെ പുറത്തിറക്കി
ഷവോമിയുടെ ഏറ്റവും പുതിയ Mi 9 സ്മാർട്ട് ഫോണുകൾ ഈ മാസം 20നു ചൈന വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ ഈ മാസം എത്തുന്നത് .അതുപോലെ തന്നെ ഷവോമി ഈ മാസം തന്നെ അവരുടെ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നു എന്നാണ് സൂചനകൾ .ഈ മാസം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഫോൾഡബിൾ ഫോണുകൾ എത്തുന്നത് .Mi 9 സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ Qualcomm Snapdragon 855 ന്റെ പ്രോസസറിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 24 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിനുണ്ട് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തുന്നത് .48 +18 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .ഈ വർഷം തന്നെ ഷവോമിയിൽ നിന്നും 5 ജി സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .