Xiaomi 15: ലോകത്തിലെ First Snapdragon 8 എലൈറ്റ് ഫോണെത്തി, Flagship ആണെങ്കിലും വില കഠിനമല്ല…

Xiaomi 15: ലോകത്തിലെ First Snapdragon 8 എലൈറ്റ് ഫോണെത്തി, Flagship ആണെങ്കിലും വില കഠിനമല്ല…
HIGHLIGHTS

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുള്ള ലോകത്തിലെ ആദ്യ സ്മാർട്ഫോൺ എത്തി

Xiaomi 15, Xiaomi 15 Pro എന്നിവയാണ് സീരീസിലുള്ളത്

ഇതൊരു ഫ്ലാഗ്ഷിപ്പാണെങ്കിലും പോക്കറ്റ് കീറുന്ന വിലയല്ല എന്നതാണ് ആശ്വാസം

Xiaomi 15: Snapdragon 8 Elite പ്രോസസറുള്ള ഏറ്റവും പുതിയ ഫോൺ പുറത്തിറങ്ങി. ഷവോമി 15 സീരീസിലെത്തിയത് ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകളാണ്. Xiaomi 15, Xiaomi 15 Pro എന്നിവയാണ് സീരീസിലുള്ളത്. ഈ അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുത്തൻ പ്രോസസറാണ് ഫോണിലുള്ളത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റുള്ള ലോകത്തിലെ ആദ്യ സ്മാർട്ഫോണാണിത്.

Xiaomi 15 സീരീസ് ലോഞ്ച്

ഇതൊരു ഫ്ലാഗ്ഷിപ്പാണെങ്കിലും പോക്കറ്റ് കീറുന്ന വിലയല്ല എന്നതാണ് ആശ്വാസം. നിലവിൽ ഷവോമി 15, 15 പ്രോ ചൈനയിലാണ് പുറത്തിറക്കിയത്. ഇന്ത്യ ഉൾപ്പെടെ മറ്റ് വിപണികളിൽ ഫോൺ എപ്പോൾ എത്തുമെന്നത് വ്യക്തമല്ല. എങ്കിലും ഷവോമി സീരീസ് ഉടൻ ആഗോള വിപണികളിലേക്ക് കൊണ്ടുവരുമെന്നാണ് കമ്പനി അറിയിച്ചത്. നൂതന ടെക്നോളജിയിലും ഡിസൈനിലുമെല്ലാം പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് സ്മാർട്ഫോൺ.

xiaomi 15 series world first phone with snapdragon 8 elite launched

Xiaomi 15 സീരീസ് വില എത്ര?

നിലവിലുള്ള ഫ്ലാഗ്ഷിപ്പുകളുമായി താരതമ്യം ചെയ്താൽ വില കുറവാണെന്ന് പറയാം. ഈ ഷവോമി 15 സീരീസിന്റെ വില ഏകദേശം 53,000 രൂപയിൽ ആരംഭിക്കുന്നു. സീരീസിലെ ബേസിക് ഫോണിന് 4,499 ചൈനീസ് യുവാനാണ് വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 53,000 രൂപയെന്ന് പറയാം. ഷവോമി 15 Pro 5,299 യുവാനിൽ ആരംഭിക്കുന്നു. ഇത് ഏകദേശം 62,500 രൂപയാണെന്ന് പറയാം.

ഷവോമി 15 സ്പെസിഫിക്കേഷൻ

6.36 ഇഞ്ച് OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 1.5K റെസല്യൂഷനും അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിനുണ്ട്. 20 വ്യത്യസ്ത ബാക്ക് പാനൽ ഓപ്ഷനുകളാണ് ഫോണിലുള്ളത്. ഇതിന്റെ ഡയമണ്ട് പതിപ്പ് മൂന്ന് എക്സ്ക്ലൂസീവ് കളർ ഓപ്ഷനുകളിൽ വരുന്നു.

ഫോണിന്റെ ഫ്ലാറ്റ് ഡിസ്‌പ്ലേയിൽ 90W വയർഡും 50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ഇതിലുള്ളത് 5,500 mAh ബാറ്ററിയാണ്.
രണ്ട് മോഡലുകളും 12 ജിബി റാമിലും 256 ജിബി സ്റ്റോറേജിലും ആരംഭിക്കുന്നു, കോൺഫിഗറേഷനുകൾ 16 ജിബി റാമും 1 ടിബി സ്റ്റോറേജും വരെ എത്തുന്നു.

ഷവോമി 15ലുള്ളത് ട്രിപ്പിൾ ക്യാമറയാണ്. ഇതിൽ മെയിൻ സെൻസർ Leica-പവർ ചെയ്യുന്ന 50-മെഗാപിക്സലാണ്. 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HyperOS 2.0 ആണ് സോഫ്റ്റ് വെയർ.

പ്രോ വേർഷൻ സ്പെസിഫിക്കേഷൻ

ഷവോമി 15 പ്രോയും ഏകദേശം ഷവോമി 15 പോലെ തന്നെയാണ്. ഇതിലുള്ളത് മൈക്രോ ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയാണ്. ഈ സ്ക്രീനിന് 6.73 ഇഞ്ച് 2K റെസല്യൂഷൻ സ്‌ക്രീനാണുള്ളത്. ഇത് 6,100 mAh ബാറ്ററിയിൽ പായ്ക്ക് ചെയ്തിരിക്കുന്നു. കൂടാതെ 90W വയർഡ്, 50W വയർലെസ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.

പ്രോ മോഡലിലും ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. ഇത് 3x ഒപ്റ്റിക്കൽ സൂം ഫീച്ചറുമായി വരുന്നു. ഇതിലെ ടെലിഫോട്ടോ ലെൻസിന് 5x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയാണുള്ളത്.

Also Read: iQOO 13: ഡിഷ്യൂം ഡിഷ്യൂം, തീ മിന്നൽ വേഗത്തിൽ Latest Qualcomm Snapdragon പ്രോസസറുമായി അവൻ വരുന്നൂ…

ഷവോമി 15 പ്രോ നാല് ക്ലാസിക് നിറങ്ങളിലാണ് പുറത്തിറക്കിയത്. ബ്രൈറ്റ് സിൽവർ, റോക്ക് ഗ്രേ, വൈറ്റ്, സ്പ്രൂസ് ഗ്രീൻ എന്നീ നിറങ്ങളിലാണുള്ളത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo