First Sale കൊടിയേറി… പ്രീമിയം Xiaomi 14 ഡിസ്കൗണ്ടിൽ പർച്ചേസ് ചെയ്യാം
പുതുപുത്തൻ പ്രീമിയം ഫോണാണ് Xiaomi 14
Qualcomm Snapdragon 8 Gen 3 SoC പ്രോസസറാണ് ഫോണിലുള്ളത്
Xiaomi 14 ആദ്യ സെയിൽ ഇന്ത്യയിൽ ആരംഭിച്ചു
Xiaomi-യുടെ പുതുപുത്തൻ പ്രീമിയം ഫോണാണ് Xiaomi 14. കിടിലൻ പെർഫോമൻസും ഉയർന്ന നിലവാരവുമുള്ള സ്മാർട്ഫോണെന്ന് പറയാം. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് ഫോൺ കഴിഞ്ഞ ആഴ്ചയാണ് പുറത്തിറങ്ങിയത്. ഫോണിന്റെ ആദ്യ സെയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യയിൽ ആരംഭിച്ചു.
Qualcomm Snapdragon 8 Gen 3 SoC പ്രോസസർ, 90W വയർഡ് ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളുള്ള ഫോണാണിത്. ഫോണിന്റെ ആദ്യ സെയിലിൽ അത്യാകർഷകമായ ഡിസ്കൌണ്ടും ബാങ്ക് ഓഫറുകളും നേടാം. ആദ്യം ഫോണിന്റെ വിലയും വിൽപ്പനയും മനസിലാക്കാം. തുടർന്ന് ഈ ഫോണിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.
Xiaomi 14 ആദ്യ വിൽപ്പന
Flipkart, Amazon, Mi വെബ്‌സൈറ്റുകളിൽ ഫോൺ ലഭ്യമാണ്. കൂടാതെ ഷവോമിയുടെ ഔദ്യോഗിക സ്റ്റോറുകളിലും റീട്ടെയിൽ പാർട്നർമാരിൽ നിന്നും പർച്ചേസ് ചെയ്യാം. 12ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള ഫോണുകളാണ് വിൽപ്പനയ്ക്ക്. 69,999 രൂപയാണ് വില. പച്ച, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ഷവോമി 14 അൾട്രാ വാങ്ങാനാകും. അതായത്, ക്ലാസിക് വൈറ്റ്, ജേഡ് ഗ്രീൻ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഫോണുകളുള്ളത്.
ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. എക്സ്ചേഞ്ച് ബോണസായി 5,000 രൂപയുടെ അധിക കിഴിവുണ്ട്. ഓരോ ആറ് മാസത്തിലും സൗജന്യ പിക്കപ്പ് ആൻഡ് ഡ്രോപ്പ് സർവീസ് ഷവോമി ഉറപ്പുനൽകുന്നു.
അതായത് വീട്ടിൽ വന്ന് ഫോൺ വാങ്ങി സർവ്വീസ് ചെയ്ത് തിരികെ എത്തിക്കും. കൂടാതെ സൗജന്യ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് ഓഫറും ലഭ്യമായിരിക്കും. ഇതിനെല്ലാം പുറമെ 3 മാസത്തെ സൗജന്യ YouTube Premium സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.
Xiaomi 14 ഫീച്ചറുകൾ
6.4 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണ് ഈ പ്രീമിയം ഫോണിനുള്ളത്. ഡിസ്പ്ലേയിൽ ഇതിന് HDR 10, HDR 10+, Dolby Vision എന്നീ സപ്പോർട്ടും വരുന്നു. 90W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 50W വയർലെസ് ചാർജിങ്ങിനെയും ഷവോമി 14 സപ്പോർട്ട് ചെയ്യുന്നു. ക്ലീൻ യൂസർ ഇന്റർഫേസുള്ള ഫോൺ HyperOS-ൽ പ്രവർത്തിക്കുന്നു.
Read More: iQoo Racing Edition: iQoo Neo 9 പുതിയ എഡിഷൻ വരുന്നൂ, ഡിസ്പ്ലേയും ഫീച്ചറുകളും വ്യത്യാസമോ? TECH NEWS
ഇതിന് 4610 mAh ബാറ്ററി കപ്പാസിറ്റിയാണുള്ളത്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഷവോമി 14ലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണിത്. 5G കണക്റ്റിവിറ്റിയുള്ള 2 ഫിസിക്കൽ സിമ്മുകൾ ചേർക്കാം. ഇല്ലെങ്കിൽ ഒരു ഇ-സിമ്മും, ഒരു ഫിസിക്കൽ സിമ്മും സപ്പോർട്ട് ചെയ്യാനുള്ള ഫീച്ചറും ഫോണിലുണ്ട്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile