Xiaomi തങ്ങളുടെ ആദ്യത്തെ Civi Smartphone ഇന്ത്യയിലെത്തിച്ചു. Dual സെൽഫി ക്യാമറയുള്ള സ്മാർട്ഫോണാണിത്. Xiaomi 14 Civi ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. 2021ൽ ചൈനയിൽ സിവി സീരീസിലെ ഫോൺ ആദ്യമായി പുറത്തിറക്കി. എന്നാൽ ഇന്ത്യയിൽ ഈ സീരീസിലെ ഫോൺ എത്തിയത് 3 വർഷത്തിന് ശേഷമാണ്.
പ്രീമിയം ക്വാളിറ്റിയുള്ള സ്മാർട്ഫോണാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. 45,000 രൂപ റേഞ്ചിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. 4K വീഡിയോ റെക്കോഡിങ്ങും 32MP ഡ്യുവൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഏറ്റവും കിടിലൻ പെർഫോമൻസിനായി ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്സെറ്റും ഫോണിൽ നൽകിയിരിക്കുന്നു.
6.55 ഇഞ്ച് വലിപ്പമുള്ള, 1.5K കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റും ലഭിക്കുന്നതാണ്. 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണ് ഷവോമി 14 സിവിയിലുള്ളത്.
ഫോണിലെ പ്രോസസർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ്. 12GB വരെയുള്ള LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ലെയ്‌ക ലെൻസുകളാണ് ഫോണിന്റെ ഫോട്ടോഗ്രാഫി ഫീച്ചറുകളെ മികച്ചതാക്കുന്നത്. ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസർ, OIS എന്നിവ ഫോൺ ക്യാമറയ്ക്കുണ്ട്. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് പിൻ ക്യാമറയിലുള്ളത്.
50-മെഗാപിക്സലാണ് ഷവോമി 12 സിവിയുടെ മെയിൻ ക്യാമറ. ട്രിപ്പിൾ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണിൽ 50mm പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത് ലെൻസുണ്ട്. 2x സൂം ഫീച്ചറും ഈ സ്മാർട്ഫോണിൽ ലഭിക്കുന്നതാണ്. ഇതിന് പുറമെ 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്.
ഫോണിന്റെ മൂന്നാമത്തെ ലെൻസ് 12-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയാണ്. 120-ഡിഗ്രി FOV-ഉം 15mm തുല്യമായ ഫോക്കൽ ലെങ്തും ഈ ക്യാമറയ്ക്കുണ്ട്. ഇവയെല്ലാം HDR 4K റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നവയാണ്.
ഇനി ഫോണിന്റെ സവിശേഷമായ ഫ്രെണ്ട് ക്യാമറയിലേക്ക് കടക്കാം. ഷവോമി 14 സിവിയുടെ സെൽഫി ക്യാമറ 32 മെഗാപിക്സലാണ്. 32 മെഗാപിക്സൽ അൾട്രാവൈഡ് സെൽഫി ക്യാമറയും ചേർത്തിരിക്കുന്നു. ഇങ്ങനെ സെൽഫി ക്യാമറയിൽ നിങ്ങൾക്ക് ഡ്യുവൽ ക്യാമറ യൂണിറ്റ് ലഭിക്കുന്നു. മുൻ ക്യാമറയിൽ സാധാരണ ലഭിക്കുന്ന മോഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. 30 fps, നൈറ്റ് മോഡ്, HDR എന്നിവയിൽ 4K റെക്കോർഡിങ്ങും സാധ്യമാണ്.
67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 4,700mAh ബാറ്ററിയും നൽകിയിട്ടുണ്ട്. ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറാണ് ഈ സ്മാർട്ഫോണിലുള്ളത്. ഇതിൽ നിങ്ങൾക്ക് AI ഫെയ്‌സ് അൺലോക്ക് ഫീച്ചറും ലഭിക്കും. ബ്ലൂടൂത്ത് 5.4, Wi-Fi 6, NFC സപ്പോർട്ടുള്ള ഫോണാണിത്.
രണ്ട് വേരിയന്റുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഇവയിലെ അടിസ്ഥാന വേരിയന്റ് 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണ്. ഏകദേശം 45,999 രൂപയാണ് ഇതിന് വില വരുന്നത്. അടുത്തത് 12GB റാമും 512GB സ്റ്റോറേജുമുള്ള ഫോണാണ്. ഈ ഷവോമി 14 സിവിയുടെ വില 50,999 രൂപയാണ്.
ഫോൺ പർച്ചേസ് ചെയ്യാൻ ഇനിയും കാത്തിരിക്കണം. എന്നാലിപ്പോൾ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂൺ 20 മുതൽ ആദ്യ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, Mi.com വഴി ഫോൺ വാങ്ങാവുന്നതാണ്. ലോഞ്ച് പ്രമാണിച്ച് ഫോണിന് ഏതാനും കിഴിവുകൾ ലഭിക്കുന്നുണ്ട്.
Read More: T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!
ICICI ബാങ്ക് കാർഡുകൾക്ക് 3,000 രൂപ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ അപൂർവ്വമായ മറ്റ് ചില ഓഫറുകളും ഇപ്പോൾ ഫോണിന് ലഭിക്കുന്നതാണ്. 3 മാസത്തെ YouTube പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഷവോമി 14 സിവിയ്ക്ക് ലഭിക്കുന്നു. 6 മാസത്തേക്ക് 100 GB Google One ക്ലൗഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.