ഈ വർഷത്തെ MWC-യിൽ വച്ച് Xiaomi 14 സീരീസ് ലോഞ്ച് ചെയ്തു. എന്നാൽ ഇന്ത്യക്കാർക്ക് ഷവോമി 14 കിട്ടുന്നത് മാർച്ച് 7നാണ്. കാരണം മാർച്ച് 7 വൈകുന്നേരം 5 മണിയ്ക്കാണ് Xiaomi 14 ഫോണുകളുടെ ലോഞ്ച്. 2 മോഡലുകളാണ് ഷവോമി ഈ സീരീസിൽ ഉൾപ്പെടുത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.
സ്മാർട്ഫോൺ വിപണിയിൽ ഷവോമി എന്ത് ഇംപാക്റ്റ് കൊണ്ടുവരുമെന്ന് നോക്കാം. ഇതിനായി ആദ്യം ഫോണിന്റെ ഫീച്ചറുകളും വില വിവരങ്ങളും അറിയാം.
Xiaomi 14 Pro, Xiaomi 14 Ultra എന്നിവയായിരിക്കും വരാനിരിക്കുന്ന ഫോണുകൾ. ഇന്ത്യയിൽ ന്യൂഡൽഹിയിൽ വച്ചാണ് ഷവോമി 14ന്റെ ലോഞ്ച്. ചൈനീസ് വിപണികളിലും മറ്റും ഇതിനകം പോൺ ലോഞ്ച് ചെയ്തുകഴിഞ്ഞു. ഉയർന്ന വിലയിലുള്ള ഫോണാണ് ഷവോമി അഴതരിപ്പിക്കുന്നത്. ഏകദേശം 75,000 രൂപയായിരിക്കും ഇതിന് വിലയാകുന്നത്.
1.5K റെസല്യൂഷനോട് കൂടിയ LTPO AMOLED ഡിസ്‌പ്ലേയായിരിക്കും ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 6.36-ഇഞ്ച് വലിപ്പമുണ്ടായിരിക്കും. 120 Hz വരെ റീഫ്രെഷ് റേറ്റും 3,000 nits വരെ പരമാവധി ബ്രൈറ്റ്നെസും ഫോണിൽ പ്രതീക്ഷിക്കാം.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്പിൽ പ്രവർത്തിക്കുന്ന ഫോണായിരിക്കും ഇതെന്ന് വിശ്വസിക്കുന്നു. ഇതിന് 12GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജുമുണ്ടാകും. 4,610 mAh ബാറ്ററിയാണ് ഷവോമി 14ന്റെ പ്രധാന ആകർഷകം. ഇത് 90 W വയർഡ് ചാർജിങ്ങിനെയും 50 W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. കൂടാതെ ഷവോമി 14 സീരീസ് 10 W റിവേഴ്സ് വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ഫോട്ടോഗ്രാഫി പ്രിയരും നിരാശരാകേണ്ട ആവശ്യമില്ല. കാരണം ഇതിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാകുക. മെയിൻ സെൻസറിന് OIS ഫീച്ചറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം. മെയിൻ ക്യാമറ 50 മെഗാപിക്സലിന്റേതാണെന്നാണ് റിപ്പോർട്ടുകൾ.
50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ടാകും. കൂടാതെ 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ഇതിലുണ്ടാകും. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയും ഷവോമി 14ൽ ഉൾപ്പെടുത്തിയേക്കും. പ്രീമിയം ഫോണുകൾക്കിടയിൽ ബെസ്റ്റ് ക്യാമറ ഫോണായി DxOMark സാക്ഷ്യപ്പെടുത്തിയ ഫോണാണിത്.
കിടിലൻ പ്രോസസർ, സൂപ്പർ ക്യാമറ. കൂടാതെ ബാറ്ററിയിലും ചാർജിങ്ങിലുമെല്ലാം ഒരു സ്മാർട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ. ഡിസ്പ്ലേയും അത്യാവശ്യം മികച്ച രീതിയിലാണ്. ഫോൺ പ്രീമിയം ഫീച്ചറുകൾ നൽകി അവതരിപ്പിക്കുന്നതിനാൽ 75,000 രൂപയായിരിക്കും റേഞ്ച്. എന്നാലും ഇക്കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.