ഷവോമി 13 സീരീസിന്റെ രണ്ട് ഫോണുകൾ പുറത്തിറങ്ങി

Updated on 16-Feb-2023
HIGHLIGHTS

Snapdragon 8 Gen 2, Leica ക്യാമറകൾക്കൊപ്പം Xiaomi 13 വരുന്നു

പുതിയ സീരിസിൽ രണ്ടു സ്മാർട്ഫോണുകൾ; Xiaomi 13, Xiaomi 13 Pro

ഡിസംബർ 14നു ചൈനയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കും

ഷവോമി(Xiaomi)യുടെ പുതിയ സ്മാർട്ട്ഫോൺ സീരീസ് പുറത്തിറക്കി. ഷവോമി 13 സീരീസ് ചൈനയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഷവോമി 13 (Xiaomi 13), ഷവോമി 13 പ്രോ (Xiaomi 13 Pro) എന്നീ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിലുള്ളത്. രണ്ട് സ്മാർട്ട്ഫോണുകളിലും ഏറ്റവും പുതിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണുള്ളത്. . ഈ ഫോണുകളിൽ ലൈക്കയുടെ  ക്യാമറകളാണുള്ളത്.  ഡിവൈസുകൾ സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു.

Xiaomi 13, Xiaomi 13 Pro വിലകൾ
Xiaomi 13, Xiaomi 13 Pro ചൈനയിൽ നിന്ന് ഡിസംബർ 14 മുതൽ ഷിപ്പ്‌മെന്റുകൾ ആരംഭിക്കും.  Xiaomi 13-ന്റെ  8GM RAM 128GB സ്റ്റോറേജ് മോഡലിന്  CNY 3,999 (ഏകദേശം 47,300 രൂപ) മുതലാണ് ആരംഭിക്കുന്നത്. 12GB RAM  512GB സ്റ്റോറേജു മോഡലിന് CNY 4,999 (ഏകദേശം 60,000 രൂപ) ആണ്. 8 GB RAM  256 GB സ്റ്റോറേജും 12GB RAM 256GB സ്റ്റോറേജുമുള്ള മധ്യ വേരിയന്റുകൾക്ക് യഥാക്രമം CNY 4,299 ( 51,000 രൂപ), CNY 4,599 (ഏകദേശം 54,400 രൂപ) എന്നിങ്ങനെയാണ്.

Xiaomi 13 Pro യുടെ അടിസ്ഥാന 8GB RAM, 128GB സ്റ്റോറേജ് പതിപ്പിന് CNY 4,999 (ഏകദേശം 60,000 രൂപ) മുതൽ ആരംഭിക്കുന്നു, കൂടാതെ 12GB RAM, 512GB സ്റ്റോറേജ് മോഡലിന് CNY 6,299 (ഏകദേശം 74,500 രൂപ) ആണ്.

Xiaomi 13 സവിശേഷതകൾ

Xiaomi 13 സ്മാർട്ഫോണിൽ ഒരു ഫാക്സ് ലെതർ ഫിനിഷുണ്ട്,  6.36 ഇഞ്ച്  ഡിസ്പ്ലേയും, OLED ഡിസ്പ്ലേ 1080 x 2400px റെസല്യൂഷൻ (ഫുൾ-എച്ച്ഡി+), 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10+, HLG എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഇതിന്റെ ട്രിപ്പിൾ ക്യാമറ സിസ്റ്റത്തിൽ 50 മെഗാപിക്‌സൽ പ്രൈമറി സെൻസർ (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 മെഗാപിക്‌സൽ ഒഐഎസ് ഉള്ള  ടെലിഫോട്ടോ ക്യാമറ സെൻസർ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ് സെൻസർ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള 32-മെഗാപിക്സൽ ഷൂട്ടർ ഉണ്ട്. 5G, Wi-Fi Direct, അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ,  50W വയർലെസ് ചാർജിംഗുള്ള 4500mAh ബാറ്ററി ബാറ്ററി എന്നിവ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

Xiaomi 13 Pro പ്രത്യേകതകൾ

120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10 എന്നിവയ്‌ക്കൊപ്പം  6.7 ഇഞ്ച്  LTPO OLED ഡിസ്‌പ്ലേയാണ് പ്രോ മോഡലിന്റെ സവിശേഷത. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് ആണ് സ്‌ക്രീൻ സംരക്ഷിച്ചിരിക്കുന്നത് സംരക്ഷിച്ചിരിക്കുന്നത്. Xiaomi 13 Pro-യിൽ  Leica ക്യാമറ സിസ്റ്റം ഉണ്ട്. മൂന്ന് 50 മെഗാപിക്സൽ ക്യാമറ സെൻസറുകൾ ഉണ്ട് (വൈഡ്, അൾട്രാ വൈഡ്, ടെലിഫോട്ടോ). ടെലിഫോട്ടോ ക്യാമറ 3.2 ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്നു.

Connect On :