ലൈക്കയുടെ പവർഡ് ട്രിപ്പിൾ ക്യാമറ മൊഡ്യൂളുമായി Xiaomi 13 Pro

ലൈക്കയുടെ പവർഡ് ട്രിപ്പിൾ ക്യാമറ മൊഡ്യൂളുമായി Xiaomi 13 Pro
HIGHLIGHTS

പവർഡ് ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് ഷവോമി 13 പ്രോയിൽ നൽകിയിരിക്കുന്നത്

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി സെൻസറാണുള്ളത്

മൂന്നാമത്തെ ക്യാമറ സെൻസർ 50 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറാണ്

ക്യാമറ നിർമാണത്തിൽ മികവിന്റെ വേറിട്ട നാമമാണ് ജർമ്മൻ ക്യാമറ നിർ​മാതാക്കളായ ​ലൈക്ക. ​ലൈക്ക പവർഡ് ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് ഷവോമി 13 പ്രോ (Xiaomi 13 Pro)യിൽ നൽകിയിരിക്കുന്നത്. ഇതാണ് ഷവോമി 13 പ്രോ (Xiaomi 13 Pro)യെ വ്യത്യസ്തമാക്കുന്നതും. അതേ ​ലൈക്കയുമായി സഹകരിച്ചുകൊണ്ട് ഷവോമി നിർമിച്ച ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഷവോമി 13 പ്രോ (Xiaomi 13 Pro) പുത്തൻ ഉണർവാണ് വിപണിക്ക് നല്കിയിരിക്കുന്നത്. 

ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ കളർ വേരിയന്റുകൾ 

സെറാമിക് ബ്ലാക്ക് ആൻഡ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ വരുന്നത്. ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ ഫീച്ചറുകൾ പരിശോധിക്കാം 

ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ ഡിസ്പ്ലേ 

120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന 6.73 ഇഞ്ച് E6 AMOLED ഡിസ്‌പ്ലേ യാണ് ഷവോമി 13 പ്രോയിൽ നൽകിയിരിക്കുന്നത്. ഡോൾബി വിഷൻ, എച്ച്‌ഡിആർ 10 പിന്തുണ എന്നിവ ഗംഭീരമായ കാഴ്ചാനുഭവം സമ്മാനിക്കാൻ സഹായിക്കും. 162.9 mm ഉയരവും 74.6 mm വീതിയും 8.3 mm കനവുമുള്ള 13 പ്രോയ്ക്ക് 210 ഗ്രാം ഭാരമുണ്ട്.

ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ പ്രോസസ്സർ 

ക്വാൽക്കോമിന്റെ ഏറ്റവും കരുത്തുറ്റതും പുതിയതുമായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് അ‌തിവേഗ പ്രവർത്തനം കാഴ്ചവയ്ക്കാനായി ഷവോമി 13 പ്രോയിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതു കൂടാതെ 12ജിബി റാമും 512ജിബി വരെ ഇന്റേണൽ സ്റ്റോറേജും ഷവോമി 13 പ്രോ വാഗ്ദാനം ചെയ്യുന്നു.

ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ സ്റ്റോറേജ് വേരിയന്റുകൾ 

അടിസ്ഥാന വേരിയന്റിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും രണ്ടാം വേരിയന്റിന് 256 ജിബി സ്റ്റോറേജും മൂന്നാമത്തെ വേരിയന്റിന് 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. 

ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ ബാറ്ററി 

120വാട്ട് ഫാസ്റ്റ് വയർഡും 50വാട്ട് വയർലെസ് ചാർജിങ്ങും ഉള്ള 4820എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ ക്യാമറ 

അ‌തിശക്തമായ ക്യാമറയാണ് ഷവോമി 13 പ്രോയിൽ ഉണ്ടാകുക. ​ലൈക്കയുമായുള്ള ഷവോമിയുടെ സഹകരണം തന്നെ ഈ സ്മാർട്ട്ഫോണിന് ഏറെ പ്രശസ്തി നൽകി എന്നുപറയാം. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി സെൻസറും 3x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ സെൻസറും ഉള്ള ലൈക്ക പവർഡ് ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് ഷവോമി 13 പ്രോയിൽ നൽകിയിരിക്കുന്നത്. മൂന്നാമത്തെ ക്യാമറ സെൻസർ 50 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറാണ്.

ഫ്രണ്ട് ക്യാമറയിലേക്ക് വരുമ്പോൾ, ഫുൾ-എച്ച്ഡി വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള 32 മെഗാപിക്സൽ ക്യാമറ ആണ് ഷവോമി നൽകിയിരിക്കുന്നത്. സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ഒരു ആധികാരിക ലെയ്ക അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് ഷവോമി 13 പ്രോ (Xiaomi 13 Pro). അ‌ടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ച ക്യാമറ കാണാൻ കഴിയുന്ന ഒരു സ്മാർട്ട്ഫോൺ ആയിരിക്കും 13 പ്രോ. MIUI 14ൽ ആയിരിക്കും ഈ സ്മാർട്ട്​ഫോൺ പ്രവർത്തിക്കുക. ഷവോമി 13 പ്രോ (Xiaomi 13 Pro)യുടെ വില ഏകദേശം 1.13 ലക്ഷം രൂപയാണ്. 

Nisana Nazeer
Digit.in
Logo
Digit.in
Logo