ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ നാളെ പുറത്തിറങ്ങുന്നു
ഷവോമിയുടെ 12 സീരിസ്സുകളാണ് നാളെ ചൈന വിപണിയിൽ അവതരിപ്പിക്കുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നു .ഡിസംബർ 28 നാളെയാണ് ഷവോമിയുടെ 12 സീരിസ്സ് ആണ് ഈ മാസ്സം വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഷവോമിയുടെ ഈ ഫോണുകൾ പുറത്തിറങ്ങുന്നത് സ്നാപ്പ്ഡ്രാഗന്റെ 8 പ്രോസ്സസറുകളിലാണ് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ മികച്ച ക്യാമറകൾ .ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ പുറത്തിറങ്ങും എന്നാണ് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 5X ഒപ്റ്റിക്കൽ സൂം വരെ ലഭിക്കും എന്നാണ് സൂചനകൾ .
പ്രോസ്സസറുകൾ കഴിഞ്ഞാൽ പിന്നെ ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം .ഷവോമിയുടെ 12 സീരിസ് സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ് വിപണിയിൽ എത്തുന്നത് .കൂടാതെ മികച്ച ബാറ്ററി ലൈഫും ഷവോമിയുടെ ഈ പുതിയ 12 സീരിസ് ഫോണുകളിൽ ലഭിക്കുന്നതാണ് .
വൺപ്ലസ് പുറത്തിറക്കുവന്നിരിക്കുന്ന പുതിയ വൺപ്ലസ് 10 പ്രൊ ഫോണുകൾക്ക് സമാനമായി തന്നെയായിരിക്കും ഈ ഫോണുകളും എത്തുക .കാരണം ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം വൺപ്ലസ് 10 പ്രൊ ഫോണുകളും Qualcomm’s Snapdragon 8 പ്രോസ്സറുകളിൽ തന്നെയാണ് എത്തുന്നത് എന്നാണ് .വൺപ്ലസ് 10 പ്രൊ ഫോണുകൾ അടുത്ത മാസ്സം വിപണിയിൽ എത്തുന്ന ഒന്നാണ് .