Xiaomi 11i ഹൈപ്പർ ചാർജ് ഫോൺ ജനുവരി 6 നു വിപണിയിൽ എത്തും
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
Xiaomi 11i Hypercharge എന്ന സ്മാർട്ട് ഫോണുകളാണ് എത്തുന്നത്
ജനുവരി 6 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ Xiaomi 11i Hypercharge എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് .പേര് സൂചിപ്പിക്കുന്നപോലെ തന്നെ ഹൈപ്പർ ചാർജിങിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകൾ 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിൽ എത്തും എന്നാണ് സൂചനകൾ .ജനുവരി 6 നു ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും .
Xiaomi 11i Hypercharge പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.67ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെ ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് ലീക്കുകളിൽ നിന്നും മനസ്സിലാകുന്നത് .5ജി പ്രോസ്സസറുകളിൽ തന്നെയാണ് ഈ ഫോണുകളും എത്തുന്നത് .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Dimensity 920 പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് ഇതിന്റെ ക്യാമറകൾ .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളിൽ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെയാണ് വിപണിയിൽ എത്തുന്നത് എന്നാണ് .ബാറ്ററിയിൽ പ്രതീക്ഷിക്കുന്നത് 4,500mAh ന്റെ ലൈഫ് ആണ് .അതുപോലെ തന്നെ മറ്റൊരു ഫീച്ചർ ബാറ്ററിയിൽ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .ജനുവരി 6 നു ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും .