ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു
Xiaomi 11 Lite NE 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
സെപ്റ്റംബർ 29നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുക
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Xiaomi 11 Lite NE 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ എത്തുക .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ എല്ലാം തന്നെ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 778 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുന്നത് .ഈ Xiaomi 11 Lite NE 5G ഫോണുകളുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
Xiaomi 11 Lite NE 5G പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ Xiaomi 11 Lite NE 5G സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 90Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G (Adreno 642L GPU )പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തുക .64 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5 ടെലിഫോട്ടോ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്.
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4,250mAhന്റെ (സപ്പോർട്ട് 33W fast charging )ബാറ്ററി ലൈഫ് ലഭിക്കുന്നതാണ് .സെപ്റ്റംബർ 29നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുക