8,999 രൂപയ്ക്ക് Vivoയുടെ കിടിലൻ സ്മാർട്ട്ഫോൺ; Vivo Y02 ഇന്ത്യൻ വിപണിയിൽ

8,999 രൂപയ്ക്ക് Vivoയുടെ കിടിലൻ സ്മാർട്ട്ഫോൺ; Vivo Y02 ഇന്ത്യൻ വിപണിയിൽ
HIGHLIGHTS

Vivo Y02 ഇന്ത്യയിലെത്തി. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്മാർട്ട്ഫോൺ ലഭ്യമാണ്

Vivo Y02-ന്റെ ഇന്ത്യയിലെ വില ₹8,999 ആണ്

വിവോ വൈ02-ന്റെ സവിശേഷതകൾ എന്തെല്ലാമെന്ന് അറിയാം

വിവോ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വൻ ജനപ്രിയതയാണുള്ളത്. Vivo അതിന്റെ ഏറ്റവും പുതിയ ഫോൺ അടുത്തിടെ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചിരുന്നു. വിവോ വൈ02 എന്ന എൻട്രി ലെവൽ സെഗ്മന്റ് ഡിവൈസാണ് കമ്പനി പുറത്തിറക്കിയത്. Y01യുടെ പിൻഗാമിയായാണ് പുതിയ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ, വിവോ Y02 ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

Vivo Y02 ഇന്ത്യൻ വിപണിയിൽ…

ഇന്ത്യയിൽ വിവോ Y02ന്റെ വില 8,999 രൂപയിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. Vivo Y02 ഫോണിന്റെ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും മറ്റ് വിശദാംശങ്ങളും നമുക്ക് നോക്കാം.

വിവോ Y02: നിങ്ങൾ അറിയേണ്ടതെല്ലാം

വിലയിൽ ഏതൊരാൾക്കും വാങ്ങാനാവുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും വിവോ Y02. ഈ ഉപകരണത്തിന് ഇന്ത്യയിൽ 9,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്ന് പറയപ്പെടുന്നു. മൈസ്മാർട്ട് പ്രൈസുമായി സഹകരിച്ച് 8,449 രൂപയ്ക്ക് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ലോഞ്ച് ചെയ്യുമ്പോൾ 1,000 രൂപ ക്യാഷ്ബാക്ക് ഓഫർ ഉണ്ടാകുമെന്നും ടിപ്സ്റ്റർ വെളിപ്പെടുത്തുന്നു.

എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.51 ഇഞ്ച് ഹാലോ ഫുൾവ്യൂ ഡിസ്‌പ്ലേയാണ് ഫോണിന് ലഭിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2.5 ഡി യൂണിബോഡി ഡിസൈനും ഒരു ഫ്ലാറ്റ് ഫ്രെയിമുമായി ഈ ഉപകരണം വരുന്നു. പർപ്പിൾ ഓർക്കിഡ് ബ്ലൂവിലും, കോസ്മിക് ഗ്രേയിലുമുള്ള വിവോ വൈ02 ഫോണിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 5000mAh ബാറ്ററിയും ഇതിനുണ്ട്. 8.49 mm  ആണ് ഫോണിന്റെ കനം. വിവോ വൈ02വിന് പിന്നിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ വരുന്നു. ഇതിന് പിന്നിൽ എൽഇഡി ഫ്ലാഷോടുകൂടിയ 8MP സിംഗിൾ ക്യാമറ സജ്ജീകരണമുണ്ട്. ഫെയ്‌സ് ബ്യൂട്ടി, ടൈം-ലാപ്‌സ് എന്നിങ്ങനെയുള്ള ചില ക്യാമറ സവിശേഷതകളും ഇതിനുണ്ട്.

60Hz റീഫ്രഷ് റേറ്റാണ് ഫോണിനുള്ളത്. 3GB റാമും 32GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണായിരിക്കും ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. 1TB വരെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വിപുലീകരണവും സാധ്യമാകും. സെൽഫിയ്ക്കായി, സ്‌ക്രീനിന്റെ മുകളിലെ വാട്ടർ ഡ്രോപ്പ് നോച്ചിൽ 5MP ഫ്രണ്ട് ക്യാമറയുണ്ട്. 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo