ഐ ഫോൺ ഒരു വിസ്മയം തന്നെ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ലോകത്തില ഏറ്റവും കൂടുതൽ വിപണി കീഴടക്കുന്ന സ്മാർട്ട് ഫോൺ ആണ് അപ്പിൾ ഐ ഫോൺ .ഇതാ ഇപ്പോൾ ആപ്പിളിന്റെ ഉപഭോതാകൾക്കായി മറ്റൊരു സന്തോഷവാർത്ത .ആപ്പിൾ വയര്‍ലെസ് ചാര്‍ജറുകളും വിപണിയിലെത്തിക്കുന്നു.2017 ൽ പുറത്തിറങ്ങുന്ന അപ്പിൾ സ്മാർട്ട് ഫോണുകൾക്കാണ് ഈ സവിശേഷത ഉള്ളത് .
ഐഫോണുകള്‍ക്കായി വയര്‍ലെസ് ചാര്‍ജറുകളും വിപണിയിലെത്തിക്കുന്നു. 2017-ല്‍ പുറത്തിറങ്ങുന്ന ഐഫോണുകളിലായിരിക്കും വയര്‍ലെസ് ചാര്‍ജര്‍ ഉണ്ടാവുക. ഐ ഫോണ്‍ 7-ലും,7-എസിലും വയര്‍ലെസ് ചാര്‍ജറുകള്‍ ഘടിപ്പിക്കാനാകുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
രണ്ടാം ഘട്ടത്തില്‍ ഇത് ഐ പാഡുകളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം. പുതിയ ചാര്‍ജര്‍ വികസിപ്പിക്കാന്‍ ആപ്പിള്‍ വിദഗ്ദരുടെ സഹായം തേടുന്നുണ്ട്.വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം താരതമ്യേനെ നിലവാരം കുറഞ്ഞതാണെന്ന ആക്ഷേപത്തെ മറികടക്കാനുളള ശ്രമത്തിലാണ് പുതിയ നീക്കത്തിലൂടെ ആപ്പിള്‍. നേരത്തെ മറ്റ് പ്രമുഖ മൊബൈല്‍ഫോണ്‍ കമ്പനികള്‍ വയര്‍ലെസ് ചാര്‍ജര്‍ സംവിധാനവുമായി രംഗത്തെത്തിയിരുന്നു.ആപ്പിളിന്റെ ഈ വിസ്മയത്തിനായി നമുക്കു കാത്തിരിക്കാം .