WHO on Mobile Phone Use: മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കാൻസർ വരുമോ? ശാസ്ത്രം പറയുന്നു
Mobile Phone ഉപയോഗിച്ചാൽ കാൻസർ വരുമോ?
2011-ൽ IARC ഫോൺ റേഡിയേഷൻ കാൻസർ സാധ്യതയ്ക്ക് കാരണമെന്ന് തിരിച്ചിരുന്നു
WHO നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ട് എന്താണ്?
WHO on Mobile Phone Use: മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കാൻസർ വരുമോ? 1993-ലാണ് ആദ്യം ഇത്തരമൊരു സംശയം ഉയർന്നുവന്നത്. ഫ്ലോറിഡ സ്വദേശി തന്റെ ഭാര്യ Brain Cancer വന്ന് മരിച്ചത് മൊബൈൽ ഉപയോഗിച്ചതിനാലാണെന്ന് ആരോപിച്ചു.
രണ്ട് വർഷം കഴിഞ്ഞ് ഈ കേസ് കേസ് തള്ളിക്കളഞ്ഞിരുന്നു. 2011-ൽ IARC ഫോൺ റേഡിയേഷൻ കാൻസർ സാധ്യതയ്ക്ക് കാരണമെന്ന് തിരിച്ചിരുന്നു. എന്നാൽ WHO നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ട് എന്താണ്?
Mobile Phone Use കാൻസറിന് കാരണമാണോ?
ലോകാരോഗ്യ സംഘടനയുടെ (WHO) ഒരു പുതിയ റിസർച്ച് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. വയർലെസ് സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗം കാൻസർ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. ഫോൺ ഉൾപ്പെടുന്നവയിലെ റേഡിയേഷനുകൾ മസ്തിഷ്ക കാൻസർ കേസുകളിൽ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് പഠനം.
എൻവയോൺമെന്റ് ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇത് വിവരിക്കുന്നത്. തുടർച്ചയായി ദീർഘനേരം ഫോൺ വിളിക്കുന്നവരെ പഠനത്തിന് വിധേയമാക്കി. അതുപോലെ ഒരു ദശാബ്ദത്തിലേറെയായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരെയും സാമ്പിളായി എടുത്തു. 1994 നും 2022 നും ഇടയിൽ നടത്തിയ 63 പഠനങ്ങൾ അവലോകനം വിശകലനം ചെയ്തു.
Also Watch: WHO on Mobile Phone Use: മൊബൈൽ ഫോൺ ഉപയോഗം ബ്രെയിൻ കാൻസറിന് കാരണമോ?
10 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 11 വിദഗ്ധർ ഗവേഷണ വിദഗ്ധരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മൊബൈൽ ഫോണുകളിൽ മാത്രമല്ല, TV, ബേബി മോണിറ്ററുകളിലെയും റേഡിയേഷൻ പരിശോധിച്ചു. റഡാർ തുടങ്ങിയ ഉപകരണങ്ങളിലെ റേഡിയോ ഫ്രീക്വൻസിയുടെ ഫലങ്ങളെ കുറിച്ചും പഠനം നടത്തി. ഇന്ത്യ ടുഡേ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
Mobile Phone Use ശാസ്ത്രം പറയുന്നതെന്ത്?
ഇവർ നടത്തിയ പഠനങ്ങളിൽ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായി എങ്ങും കണ്ടെത്തിയിട്ടില്ല. ഓക്ക്‌ലൻഡ് സർവകലാശാലയിലെ കാൻസർ എപ്പിഡെമിയോളജി പ്രൊഫസർ മാർക്ക് എൽവുഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കാൻസറിനെയും മൊബൈൽ ഫോൺ ഉപയോഗത്തെയും ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ശാസ്ത്രഗവേഷകർ പറയുന്നു.
മുതിർന്നവരിലും കുട്ടികളിലും ഗവേഷണം നടത്തി. ഇവരിൽ തലച്ചോറിനെ ബാധിക്കുന്ന വിവിധതരം അർബുദങ്ങളെ കുറിച്ച് പഠിച്ചു. പിറ്റ്യൂട്ടറി ഗ്രന്ഥി, ഉമിനീർ ഗ്രന്ഥികൾ, രക്താർബുദം എന്നിവയിലുമുള്ള അർബുദങ്ങളും അവലോകനം ചെയ്തു.
മൊബൈൽ ഫോൺ ഉപയോഗത്തിലൂടെയുള്ള കാൻസർ സാധ്യത മാത്രമല്ല ഗവേഷണം നടത്തിയത്. ബേസ് സ്റ്റേഷനുകളുടെ ഉപയോഗവും ട്രാൻസ്മിറ്ററുകൾ, തൊഴിൽ പരിതസ്ഥിതികളിലെ എക്സ്പോഷർ എന്നിവയെയും നിരീക്ഷിച്ചു. ഇത് ഉൾപ്പെടെയുള്ള കാൻസർ അപകട സാധ്യതകളുടെ പഠനം പ്രത്യേകം റിപ്പോർട്ട് ചെയ്യുമെന്നാണ് വിവരം.
എന്തായാലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ് വന്നിട്ടുള്ളത്. മൊബൈൽ ഫോണുകൾ സുരക്ഷാ പരിധിക്ക് താഴെയുള്ള റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്നു. ഇവയുമായി സമ്പർക്കം പുലർത്തുന്നത് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നില്ല.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile