Best Phone: Samsung Galaxy S25 Ultra ആണോ iPhone 16 Pro Max ആണോ കേമൻ? നോക്കാം…

Best Phone: Samsung Galaxy S25 Ultra ആണോ iPhone 16 Pro Max ആണോ കേമൻ? നോക്കാം…
HIGHLIGHTS

Samsung Galaxy S25 Ultra പ്രീ-ബുക്കിങ് തകൃതിയായി മുന്നേറുകയാണ്

പ്രോസസറിലും AI ഫീച്ചറുകളിലുമെല്ലാം Samsung പുതിയ സൌകര്യങ്ങളാണ് അവതരിപ്പിച്ചത്

ഗാലക്സി S25 അൾട്രാ iPhone 16 Pro Max-മായി പോരാടിയാൽ എങ്ങനെയിരിക്കും?

Samsung Galaxy S25 Ultra പ്രീ-ബുക്കിങ് തകൃതിയായി മുന്നേറുകയാണ്. വമ്പൻ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഗാലക്സി S25 അൾട്രാ പുറത്തിറങ്ങിയത്. ആപ്പിളും സാംസങ്ങും കരുതിക്കൂട്ടിയാണോ വലിയ അപ്ഡേറ്റ് എത്തിക്കാത്തതെന്ന വിമർശനവും ഉയരുന്നുണ്ട്.

എന്നിരുന്നാലും പ്രോസസറിലും AI ഫീച്ചറുകളിലുമെല്ലാം Samsung പുതിയ സൌകര്യങ്ങളാണ് അവതരിപ്പിച്ചത്. അങ്ങനെയെങ്കിൽ ഗാലക്സി S25 അൾട്രാ iPhone 16 Pro Max-മായി പോരാടിയാൽ എങ്ങനെയിരിക്കും?

Samsung Galaxy S25 Ultra vs iPhone 16 Pro Max

ഫോണുകളുടെ ഡിസൈൻ, ക്യാമറ, ബാറ്ററി പെർഫോമൻസുകളെല്ലാം താരതമ്യം ചെയ്യണം. Samsung AI, Apple Intelligence എന്നിവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും നോക്കാം. രണ്ട് ഫോണുകളുടെയും സോഫ്റ്റ് വെയറും അവയുടെ ആയുസ്സും പരിശോധിക്കേണ്ടത് തന്നെയാണ്.

Samsung Galaxy S25 Ultra vs iPhone 16 Pro Max: ഡിസൈൻ

രണ്ടും വ്യത്യസ്ത സമീപനങ്ങളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്നതിൽ സംശയമില്ല. സാംസങ് ഫോണിലെ പ്രീമിയം ലുക്ക് കുറച്ചുകൂടി മോടി കൂട്ടി. എന്നാൽ ഐഫോൺ 16 ഫ്ലാഗ്ഷിപ്പിൽ വൃത്താകൃതിയിലുള്ള ഡിസൈനിൽ ടൈറ്റാനിയം ഫ്രെയിം തന്നെയാണിപ്പോഴും.

Samsung Galaxy S25 Ultra
Samsung Galaxy S25 Ultra

കോർണിംഗ് ഗൊറില്ല ആർമർ 2, അൾട്രാ ഡ്യൂറബിൾ, സ്ക്രാച്ച്-റെസിസ്റ്റന്റ് മെറ്റീരിയലാണ് സാംസങ് ഉപയോഗിച്ചത്. ഐഫോൺ 16 പ്രോ മാക്‌സ് കട്ടിയുള്ള സെറാമിക് ഷീൽഡ് ഉപയോഗിച്ചു. IP68-റേറ്റിങ് ഈ രണ്ട് ഫോണുകൾക്കുമുണ്ട്.

Samsung vs iPhone: ഡിസ്പ്ലേ

120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 2600 nits പീക്ക് ബ്രൈറ്റ്നെസ്സാണ് സാംസങ്ങിലുള്ളത്. 6.9-ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X പാനലുമുണ്ട്.

ഐഫോണിൽ ഉപയോഗിച്ചിരിക്കുന്നത് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ്. 6.9 ഇഞ്ച് പ്രോമോഷൻ പാനലാണ് വലിപ്പം. ഇതിന് 2000 നിറ്റ്‌സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്നെസ്സുണ്ട്.

Samsung ക്യാമറയും iPhone ക്യാമറയും!

രണ്ടിന്റെയും ക്യാമറയായിരിക്കും പലരും താരതമ്യം ചെയ്യാൻ ഇഷ്ടപ്പെടുന്നത്. എസ് 25 അൾട്രാ ക്യാമറ ക്വാഡ് യൂണിറ്റിലാണ്. 12MP ഷൂട്ടറിന് പകരമായി 50MP അൾട്രാവൈഡ് സെൻസർ നൽകിയിരിക്കുന്നു. 200MP പ്രൈമറി സെൻസറാണുള്ളത്. AI സപ്പോർട്ടിൽ സൂം ഫീച്ചറുകൾ നൂതന സംവിധാനങ്ങളും സാംസങ് നടപ്പിലാക്കി.

മൊബൈൽ ഫോട്ടോഗ്രാഫിയിൽ പ്രോ മാക്സിനുള്ളത് 48MP മെയിൻ സെൻസറാണ്. 120mm 5x ടെലിഫോട്ടോ ലെൻസ് കൊടുത്തിട്ടുണ്ട്. മറ്റൊരു അൾട്രാ വൈഡ് സെൻസർ ചേർത്ത് ട്രിപ്പിൾ ലെൻസ് സിസ്റ്റമാണുള്ളത്. ക്ലാരിറ്റി, ProRes വീഡിയോ ഫീച്ചറുകൾ, 4K120 റെക്കോർഡിംഗ്, സ്പേഷ്യൽ വീഡിയോ ക്യാപ്‌ചർ എന്നിവയെല്ലാം ഇതിലുണ്ട്.

പവറും ആയുസ്സും!

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ One UI 7 ആണ് ഫോണിലുള്ളത്. ഏഴ് വർഷത്തെ OS അപ്‌ഡേറ്റുകളും സുരക്ഷാ പാച്ചുകളും ഇതിനുണ്ട്. സാംസങ് 5000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. മുമ്പ് വന്നിട്ടുള്ള സാംസങ് അൾട്രാ ഫോണിൽ നിന്ന് ബാറ്ററിയിൽ വലിയ മാറ്റമില്ല. ഇത്തവണ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റാണ് അൾട്രാ ഉൾപ്പെടെ എല്ലാ ഫോണുകളിലും സാംസങ് കൊടുത്തിട്ടുള്ളത്.

ഐഫോണും പതിവ് പോലെ ദീർഘകാല സോഫ്‌റ്റ്‌വെയർ പെർഫോമൻസ് തരുന്നു. 33 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 16 പ്രോ മാക്‌സിനുണ്ടെന്ന് അവകാശപ്പെടുന്നു. A18 പ്രോ ദീർഘകാല പ്രവർത്തനത്തിന് അനുയോജ്യമാണ്. ഐഒഎസ് ഇക്കോസിസ്റ്റം ബാറ്ററി ലൈഫിന് കൂടി മുൻതൂക്കം കൊടുക്കുന്നു.

ചാർജിങ് നോക്കിയാൽ സാംസങ്ങാണ് ഭേദം. കാരണം 45W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. എന്നാൽ ഐഫോൺ 16 പ്രോ മാക്സിന് 30W വയർഡ് ചാർജിങ് കപ്പാസ്റ്റി മാത്രമാണുളളത്. രണ്ടും Qi വയർലെസ് ചാർജിങ് ശേഷിയുള്ളവ തന്നെ. ഫോണിന്റെ പിൻഭാഗത്ത് നിങ്ങൾക്ക് സ്മാർട് വാച്ചും ബഡ്സും വച്ച് ചാർജ് ചെയ്യാം. ഇതിന് ഗാലക്സി S25 Ultra-യിൽ വയർലെസ് പവർഷെയറിങ് സിസ്റ്റമുണ്ട്.

Also Read: രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…

Samsung Galaxy S25 Ultra vs iPhone 16 Pro Max: വില

ഗാലക്സി S25 Ultra 12GB + 256GB മോഡലിന് 129,999 രൂപയാണ് വില. ഇതാണ് ബേസിക് വേരിയന്റ്. 1,37, 900 രൂപയാണ് ഐഫോൺ 16 പ്രോ മാക്സിന്റെ വില. ഇതിൽ ഏത് തിരഞ്ഞെടുക്കണമെന്നത് നമ്മുടെ മുൻഗണന അനുസരിച്ചാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo