വാട്ട്സ് ആപ്പിൽ ; ഒരേ സമയം 4 സുഹൃത്തുക്കളുമായി വീഡിയോ കോളിങ് 2018
വാട്ട്സ് ആപ്പിലെ ഗ്രൂപ്പ് വീഡിയോ കോളിംഗ് എത്തി കഴിഞ്ഞു
ഓരോ ദിവസ്സവും കഴിയുംതോറും വാട്ട്സ് ആപ്പിൽ പുതിയ അപ്പ്ഡേഷനുകൾ എത്തിക്കൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ വാട്ട്സ് ആപ്പിലെ മറ്റൊരു പ്രധാന അപ്പ്ഡേഷനുകൾ ഇന്ന് മുതൽ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നത് .ഗ്രൂപ്പിലെ വീഡിയോ കോളിംഗ് സംവിധാനം ഇനി മുതൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഒരേ സമയം ഗ്രൂപ്പിലേ നാല് ആളുകൾക്കാണ് വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്നത് .
കൂടാതെ ആഡ് എന്ന ഓപ്‌ഷൻ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ കോളിംഗിലേക്കു എത്തിക്കുവാനും സാധിക്കുന്നതാണ് .നിലവിൽ ഈ സംവിധാനം ലഭിക്കുന്നത് ഐഓഎസ് ഉപഭോതാക്കൾക്ക് മാത്രമാണ് .ഉടൻ തന്നെ മറ്റു ഉപഭോതാക്കളും ഈ സേവനങ്ങൾ ലഭ്യമാകുന്നതാണു് .വാട്ട്സ് ആപ്പിൽ നമ്മൾ എല്ലാവരും കാത്തിരുന്ന ഒരു ഓപ്‌ഷൻ കൂടിയാണിത് .
അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന മറ്റൊരു അപ്പ്ഡേഷൻ ആണ് ഫോർവേഡ് മെസേജുകളെ എങ്ങനെ തിരിച്ചറിയുക എന്നത് .വാട്ട്സ് ആപ്പിലെ ഏറ്റവും പുതിയതായി ലഭിക്കുന്ന ഒരു അപ്പ്ഡേഷൻ ആണ് ഫോർവേഡ് മെസേജുകൾ എങ്ങനെ തിരിച്ചറിയുവാൻ സാധിക്കുന്നു എന്ന ഓപ്‌ഷൻ .ഈ അപ്പ്ഡേഷൻ ലഭിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്താൽ മാത്രം മതി .
കൂടാതെ അപ്പ്ഡേറ്റ് ചെയ്യുമ്പോൾ മറ്റു അപ്പ്ഡേഷനുകൾകൂടി ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഈ ഫോർവേഡ് മെസേജുകൾ തിരിച്ചറിയുന്ന വാട്ട്സ് ആപ്പ് അപ്പ്ഡേഷനുകൾക്ക് സോഷ്യൽ മീഡിയായിൽ വളരെ മികച്ച അഭിപ്രായവും അതുപോലെതന്നെ ട്രോളുമാണ് ലഭിക്കുന്നത് .