Wait For iPhone 14 or iPhone 13: ഐഫോൺ 14,13 എന്നിവ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർ കാത്തിരിക്കുക

Updated on 31-Aug-2023
HIGHLIGHTS

ഐഫോൺ 14,13 എന്നിവ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർ കാത്തിരിക്കുക

ഐഫോണിന്റെ 15 സീരീസ് ഫോണുകൾ സെപ്തംബർ 12ന് ലോഞ്ച് ചെയ്യും

ഐഫോൺ 15 സീരീസ് ലോഞ്ചിനായി കാത്തിരിക്കുകയാണ് ആപ്പിൾ ഉപഭോക്താക്കൾ. ഏറെ പ്രതീക്ഷയോടെയാണ് ആപ്പിൾ പുതിയ ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നിരവധി ഉപഭോക്താക്കൾ തങ്ങളുടെ ഫോൺ അപ്ഡേറ്റ് ചെയ്യാനായി കാത്തിരിക്കുകയാണ്. പുതിയ സീരീസ് ഫോണുകൾ എത്തിക്കുമ്പോൾ പഴയ ഫോണുകൾക്ക് മാർക്കറ്റിൽ വില കുറയുന്നത്  സാധാരണമാണ്. 

ഐഫോൺ 14,13 എന്നിവ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർ കാത്തിരിക്കുക

ആപ്പിളിന്റെ ഫോണുകൾക്കാണ് വിപണിയിൽ സാധാരണ വില കുറയുക. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾക്കും ആപ്പിളിന്റെ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആയതിനാൽ ഐഫോൺ 14,13 എന്നിവ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നവർ ആപ്പിൾ 15 സീരീസ് പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കുക. സെപ്തംബർ 12ന് ലോഞ്ച് ചെയ്ത് കഴിഞ്ഞാൽ അതേ ആഴ്ച തന്നെ ഓൺലൈനായി ഫോൺ സ്വന്തമാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും സെപ്റ്റംബർ 22നുള്ളിൽ തന്നെ ഫോണുകൾ സ്റ്റോറുകളിലും എത്തിയേക്കാം. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസുകൾ വിപണിയിലെത്തിച്ചപ്പോൾ 13 സീരീസ് ഫോണുകളുടെ വില വലിയ രീതിയിൽ ആപ്പിൾ കുറച്ചിരുന്നു. 50 ഡോളർ മുതൽ 100 ഡോളർ വരെ വിലയിൽ കുറവ് വന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അതായാത് ഇന്ത്യൻ വിലയിൽ 4000 രൂപ മുതൽ 8000 രൂപ വരെ കുറവ് പ്രതീക്ഷിക്കാം. ആകർഷകമായ ഓഫറുകളും ആപ്പിൾ പ്രഖ്യാപിച്ചേക്കാം. 

ഐഫോൺ 12, 11 സീരീസിലുള്ള ഫോണുകൾ ഔട്ട്ഡേറ്റഡ് ആയി

ഐഫോൺ 12, 11 സീരീസിലുള്ള ഫോണുകൾ ഔട്ട്ഡേറ്റഡ് ആയിക്കൊണ്ടിരിക്കുന്നത് കൊണ്ട് വാങ്ങിക്കാൻ ശ്രമിക്കരുത്. നിലവിലെ സാങ്കേതിക വിദ്യകളിൽ ധാരാളമായി മാറ്റം വന്നതിനാൽ ഇന്നത്തെ മാർക്കറ്റിന് ഐഫോൺ 11, 12 എന്നിവയുടെ ഫീച്ചറുകൾ യോജിച്ചതല്ല. അതേ സമയം ഐഫോൺ എസ്ഇ എടുക്കുന്നത് ഒരു മികച്ച ഓപ്ഷൻ ആയിരിക്കും പുതിയ സീരീസ് ഇറങ്ങുമ്പോൾ ഐഫോൺ എസ്ഇയ്ക്ക് വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഐഫോൺ 13, 14 സീരീസ് ഫോണുകൾ വാങ്ങാൻ ആ​ഗ്രഹിക്കുന്നവർ അൽപം കാത്തിരിക്കുന്നത് തന്നെയാണ് ബുദ്ധി.

ഐഫോണിന്റെ 15 സീരീസ് ഫോണുകൾ സെപ്തംബർ 12ന് ലോഞ്ച് ചെയ്യും

ഐഫോണിന്റെ 15 സീരീസ് ഫോണുകൾ സെപ്തംബർ 12ന് ലോഞ്ച് ചെയ്യും. ഇന്ത്യൻ സമയം രാത്രി 10.30ന് ആയിരിക്കും പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുക. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള കമ്പനിയുടെ ആസ്ഥാനത്ത് വെച്ചായിരിക്കും ഈ ഇവന്റ് നടക്കുക. ചടങ്ങിൽ കമ്പനി ഉടമ സ്റ്റീവ് ജോബ്‌സ് ചടങ്ങിൽ ആതിഥേയത്വം വഹിക്കും. ആപ്പിൾ സിഇഒ ടിം കുക്ക് ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുക. അതേസമയം പുതിയ ഐഫോണുകൾക്ക് പഴയ സീരിസ് ഫോണുകളെ അപേക്ഷിച്ച് പല മേഖലകളിലും വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നാണ് റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുകളുടെ പ്രോ വേരിയന്റുകൾക്ക് പുതിയ ട്രിപ്പിൾ ക്യാമറ സിസ്റ്റം ലഭിക്കാൻ സാധ്യത ഉണ്ട്. പ്രോ മാക്‌സ് മോഡലിൽ ഒരു പെരിസ്‌കോപ്പ് ലെൻസും ഫീച്ചർ ചെയ്തേക്കാം. പുതിയ ഫോണിന്റെ ലോഞ്ച് ഇവന്റിന് ആപ്പിൾ വാച്ച് സീരീസ് 9, രണ്ടാം തലമുറ ആപ്പിൾ വാച്ച് അൾട്രാ എന്നിവയും അവതരിപ്പിക്കും.

Connect On :