ഇപ്പോൾ 4ജി ഫീച്ചർ ഫോണുകളുടെകാലമാണ് .കുറഞ്ഞ വിലയിൽ 4ജി സ്മാർട്ട് ഫോണുകൾ ആദ്യമായി പുറത്തിറക്കിയത് ജിയോ ആയിരുന്നു .ജിയോ ഫീച്ചർ ഫോണുകളുടെ വില 1500 രൂപയായിരുന്നു .അതിനൊപ്പം ജിയോ കുറച്ചു T&C പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ അതിനൊപ്പം മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ ഭാരത് ഫീച്ചർ ഫോണുകൾ പുറത്തിറക്കുകയാണ് .
ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് വൊഡാഫോണിനൊപ്പമാണ് .999 രൂപയിലാണ് ഇത് വിപണിയിൽ എത്തുന്നത് .Bharat 2 Ultra 4G എന്ന മോഡലാണ് നവംബറിൽ വിപണിയിൽ എത്തുന്നത് .പക്ഷെ ഇതിലും കുറച്ചു T&C ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സ്ടൂചിപ്പിക്കുന്നത് .ഇത് വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
പക്ഷെ വൊഡാഫോണിന്റെ T&C ഇതിൽ അനുസരിക്കേണ്ടതാണ് .Spreadtrum SC9832 1.3Ghz Quad Core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .512MB RAM, 4GB ROM എന്നിവയാണ് ഇതിനുള്ളത് .4-inch WVGA ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .2MP പിൻ ക്യാമറയും ഇതിനുണ്ട് .
എയർടെൽ കാർബണിനൊപ്പം അവരുടെ ഫീച്ചർ ഫോൺ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വൊഡാഫോൺ മോക്രോമാക്സിനൊപ്പം ഫീച്ചർ ഫോൺ ഇറക്കുന്നത് .ഏതായാലും ഉപഭോതാക്കൾ നല്ലതുപോലെ T&C മനസിലാക്കിയതിനു ശേഷം മാത്രമേ ബുക്കിംഗ് നടത്തവും .
ഫ്ലിപ്പ്കാർട്ടിലെ ഇന്നത്തെ ഓഫറുകളിൽ ഹെഡ് ഫോണുകൾ