നൂറു ശതമാനം ക്യാഷ് ബാക്ക് ;വൊഡാഫോൺ ഓഫറുകൾക്ക് നവംബറിൽ
റീച്ചാർജ്ജ് തുക ക്യാഷ് ബാക്ക് ആയി തിരികെ നൽകുന്നു
ദീപാവലി പ്രമാണിച്ചു ജിയോ പുറത്തിറക്കിയ 100 ശതമാനം ക്യാഷ് ബാക്ക് ഓഫറുകൾക്ക് പിന്നാലെ വൊഡാഫോൺ എത്തിയിരിക്കുകയാണ് .വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 100% ക്യാഷ് ബാക്ക് നൽകുന്ന ഓഫറുകൾ .ഈ ഓഫറുകൾ പ്രകാരം മൈ വൊഡാഫോൺ ആപ്ലിക്കേഷനുകളിൽ വൗച്ചറുകൾ വഴി ഈ ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് . Rs 399, Rs 458 കൂടാതെ Rs 509 എന്നി റീച്ചാർജുകളിലാണ് ക്യാഷ് നിങ്ങൾക്ക് തിരികെ ലഭ്യമാകുന്നത് .50 രൂപയുടെ കൂപ്പണുകളായിട്ടാണ് ക്യാഷ് ബാക്കുകൾ മൈ വൊഡാഫോൺ ആപ്ലിക്കേഷനുകളിൽ ലഭിക്കുന്നത് .
വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ
വൊഡാഫോണിന്റെ ഏറ്റവും പുതിയ പ്രീപെയ്ഡ് ഓഫറുകൾ പുറത്തിറക്കി .189 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോയുടെ ചെറിയ ചിലവിൽ ലഭിക്കുന്ന ഓഫറുകൾക്ക് സമാനമായ ഓഫറുകൾ തന്നെയാണ് വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്കായി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .189 രൂപയുടെ റീച്ചാർജിൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ 2 ജിബിയുടെ ഡാറ്റ എന്നിവ .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 56 ദിവസത്തേക്കാണ് .എന്നാൽ വൊഡാഫോണിന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇത് ലഭ്യമാകുന്നത് .നിലവിൽ വൊഡാഫോണിൽ ലഭ്യമാകുന്ന മികച്ച രണ്ടു ഓഫറുകളാണിത് .കൂടുതൽ വിവരങ്ങൾക്ക് വൊഡാഫോണിന്റെ ആപ്ലികേഷനുകൾ സന്ദർശിക്കുക .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile