6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിവോയുടെ പുതിയ Z1

Updated on 08-Jun-2018
HIGHLIGHTS

പുതിയ സ്മാർട്ട് ഫോണുകളുമായി വിവോ എത്തി

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ്  Z1 .ഫുൾ ഹൈ ഡെഫിനിഷൻ  ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഡ്യൂവൽ പിൻ ക്യാമറകളും ഇതിന്റെ സവിശേഷതകളാണ് .വിവോയുടെ തന്നെ X21 എന്ന മോഡലിന് ശേഷം പുറത്തിറക്കുന്ന മോഡലാണിത് .വിവോയുടെ X21 മോഡലുകളും വലിയ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ ആയിരുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിവോ Z1 എന്ന മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2280 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുമ്മാണ് ഇതിൻെ ആന്തരിക സവിശേഷതകൾ .കൂടാതെ 256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ട് .ഡ്യൂവൽ ക്യാമറയിലാണ് വിവോയുടെ ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ ഇതിന്റെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ റെഷിയോ തന്നെയാണ് .19:9 റെഷിയോ ആണുള്ളത് .

പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ 2.2GHz octa-core സ്നാപ്പ്ഡ്രാഗന്റെ 660 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 8 ഓറിയോ ഇതിനു നൽകിയിരിക്കുന്നു .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ്  വിവോ Z1  മോഡലുകൾ കാഴ്ചവെക്കുന്നത് .Wi-Fi, GPS,USB OTG എന്നിവ ഈ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷതയാണ് .

3260mAhന്റെ നോൺ റിമൂവബിൾ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ ഭാരം കുറഞ്ഞ ഒരു സ്മാർട്ട് ഫോൺ ആണ് വൊവോയുടെ Z1 .149.30 ഗ്രാം ഭാരമാണ് ഇതിനുള്ളത് .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ ഏകദേശം 20000 രൂപയ്ക്ക് അടുത്തുവരുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .എന്നാൽ ഇപ്പോൾ 6 ജിബിയുടെ റാംമ്മിൽ ,20 മെഗാപിക്സലിന്റെ ക്യാമറയിലും ഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ലഭിക്കുമ്പോൾ ആവറേജ് ആന്തരിക സവിശേഷതകളും 13 മെഗാപിക്സലിന്റെ ക്യാമറകളിലും പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോൺ എത്രമാത്രം വിപണിയിൽ മുന്നേറ്റം നടത്തും എന്ന് കണ്ടറിയാം .

 

വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വിവോ X21.വിവോയുടെ തന്നെ വി9 പ്ലസ് യൂത്ത് എന്നി മോഡലുകൾക്ക് ശേഷം വിപണിയിൽ  മറ്റൊരു മോഡൽകൂടിയാണ് ഇത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് . ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്ത് പറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .കൂടാതെ ഇതിന്റെ റാംമ്മും എടുത്തുപറയേണ്ടതാണ് .മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

വിവോയുടെ X21 എന്ന മോഡൽ 

6.28 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1080×2280 ന്റെ പിക്സൽ റെസലൂഷനും കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വൺ പ്ലസിന്റെ 6 മോഡലുകളെ വെല്ലാൻ അതെ രീതിയിലുള്ള മോഡലുകളുമായിട്ടാണ് വിവോ എത്തുന്നത് .രൂപകൽപ്പനയിലും X21 ഏകദേശം വൺ പ്ലസ് 6 നു സമാനമാണുള്ളത് .

Snapdragon 660  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിലാണു പുറത്തിറങ്ങുന്നത് .കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .കൂടാതെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ മറ്റൊരു സവിശേഷത ആൻഡ്രോയിഡിന്റെ OS 4.0 ലാണ് പ്രവർത്തനം എന്നതാണ് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും അതുപോലെതന്നെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഇതിന്റെ ക്യാമറകൾക്ക് ഒരുപാടു സവിശേഷതകൾ ഉൾകൊള്ളിച്ചിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :