Dimensity 810 പ്രോസ്സസറിൽ വിവോ Y74s 5G പുറത്തിറക്കി

Updated on 23-Nov-2021
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു

Vivo Y74s 5G എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്

MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്

വിപണിയിൽ ഇതാ വിവോയുടെ പുതിയ സ്മാർട്ട് ഫോണുകളും അവതരിപ്പിച്ചിരിക്കുന്നു .വിവോയുടെ Y74s 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5ജി പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Vivo Y74s 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 1080×2408 പിക്സൽ റെസലൂഷനും അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .50 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ വിവോ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4,100mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .44W fast-charging സപ്പോർട്ട് ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ CNY 2,299 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ ഇത് കൺവെർട്ട് ചെയ്യുകയാണെങ്കിൽ ഏകദേശം ഈ ഫോണുകൾക്ക് 26,800 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :