വിവോയുടെ പുതിയ സ്മാർട്ട് ഫോൺ Y-67 വിപണിയിൽ എത്തി

വിവോയുടെ പുതിയ സ്മാർട്ട് ഫോൺ Y-67 വിപണിയിൽ എത്തി
HIGHLIGHTS

4 ജിബിയുടെ റാം ,16MP ക്യാമെറയിൽ പുതിയ വിവോ

വിവോയുടെ ഏറ്റവും പുതിയ മോഡൽ Y-67 പുറത്തിറക്കി .മികച്ച സവിശേഷതകളാണ് ഇതിനുള്ളത് .17,795 രൂപയാണ് ഇതിന്റെ വിപണിയിലെ വില .5.5-ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .4GB യുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .

ആൻഡ്രോയിഡ് 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo