മാർച്ച് 17 മുതൽ ഓൺലൈൻ ഷോപ്പിൽ എത്തുന്നു
കുറഞ്ഞ ചിലവിൽ വിവോയുടെ സ്മാർട്ട് ഫോണുകൾ
വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വിവോ Y66 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.5 ഇഞ്ച് HD 2.5D ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം
.13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3000mAh ആണ് .മാർച്ച് 17 മുതൽ ഇത് വിപണിയിൽ എത്തുന്നു .ഏകദേശം 14500 രൂപകടുത്തുവരും എന്നാണ് സൂചനകൾ .
വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Y55s .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് . 720 x 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .
3 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .
സ്നാപ്ഡ്രാഗൺ 425 പ്രോസസറിൽ ആണ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഓ എസ് പ്രവർത്തനം .2730mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4G VoLTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 12,680 രൂപകടുത്തുവരും .