മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിൽ Vivoയുടെ Y56

Updated on 20-Feb-2023
HIGHLIGHTS

19,999 രൂപയാണ് Vivo Y56 5G സ്മാർട്ട്ഫോണിന്റെ വില

ഡ്യുവൽ ക്യാമറ സജ്ജീകരണവുമായാണ് Vivo Y56 5G സ്മാർട്ട്ഫോൺ വരുന്നത്

18W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭ്യമാണ്

വിവോ (Vivo)യുടെ പുതിയ മിഡ്റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ Vivo Y56 5G  ഒരു സ്റ്റൈലിഷ് പ്രീമിയം അപ്പിയറൻസ് നൽകാൻ കമ്പനിക്കായിട്ടുണ്ട്.  ഡൈമൻസിറ്റി 700 എസ്ഒസി തുടങ്ങിയ ഫീച്ചറുകളും പുതിയ വിവോ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

Vivo Y56 5G ഫീച്ചറുകൾ

Vivo Y56 5G സ്മാർട്ട്ഫോൺ 6.58 ഇഞ്ച് സൈസ് വരുന്ന ഫുൾ എച്ച്‌ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. 2408 x 1080 പിക്സൽ റെസലൂഷനും Vivo Y56 5G യിലെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നത്. 20:9 ആസ്പക്റ്റ് റേഷ്യോ, 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയും Vivo Y56 5G  സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്.

Vivo Y56 5G സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും Vivo Y56 5G സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. ഡ്യുവൽ ക്യാമറ സജ്ജീകരണവുമായാണ് Vivo Y56 5G സ്മാർട്ട്ഫോൺ വരുന്നത്. 1/2.76-ഇഞ്ച് സെൻസർ സൈസും എഫ് / 1.8 അപ്പേർച്ചറുമുള്ള സാംസങ് ജെഎൻ1 50 എംപി സെൻസറാണ് പ്രൈമറി ക്യാമറയായി നൽകിയിരിക്കുന്നത്. എഫ് / 2.0 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറും ഈ ഡ്യുവൽ ക്യാമറ സെറ്റപ്പിന്റെ ഭാഗമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും Vivo Y56 5G സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

ഫോട്ടോ, നൈറ്റ്, പോർട്രെയ്റ്റ്, വീഡിയോ, പനോരമ, ലൈവ് ഫോട്ടോ, സ്ലോ മോഷൻ, ടൈം ലാപ്‌സ്, പ്രോ എന്നിങ്ങനെയുള്ള വിവിധ മോഡുകളും ഓപ്ഷനുകളുമൊക്കെ Vivo Y56 5G സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് Vivo Y56 5G യ്ക്ക് ഊർജം നൽകുന്നത്. 18W വയേർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും Vivo Y56 5G സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് 13 ഒഎസ് ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസിലാണ് Vivo Y56 5G സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫിംഗർപ്രിന്റ് സ്കാനറും 3.5 എംഎം ഓഡിയോ ജാക്കും Vivo Y56 5G  സ്മാർട്ട്ഫോണിലുണ്ട്. ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.1 എന്നിവയ്ക്കൊപ്പം ഏഴ് 5 ജി ബാൻഡുകളും Vivo Y56 5G സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.

ഓറഞ്ച് ഷിമ്മർ, ബ്ലാക്ക് എഞ്ചിൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഡിവൈസ് വരുന്നത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റ് മാത്രമാണ് ഡിവൈസിനുള്ളത്. 19,999 രൂപയാണ് Vivo Y56 5G സ്മാർട്ട്ഫോണിന് വില വരുന്നത്. Vivo Y56 5G സ്മാർട്ട്ഫോണിന് വിവോ (Vivo)യുടെ ഇ സ്റ്റോറിൽ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ലിസ്റ്റിങും ഡിവൈസിന് നൽകിയിട്ടുണ്ട്. അതായത് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും ഓഫ്-ലൈൻ റീട്ടെയിലേഴ്സിൽ നിന്നും Vivo Y56 5G  സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.

Connect On :