6.58 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേ, 50MP ഡ്യുവൽ ക്യാമറ പിന്നെയോ 5,000mAhന്റെ കരുത്തുറ്റ ബാറ്ററിയുമായി ഒരു കിടിലൻ ആൻഡ്രോയിഡ് ഫോൺ ഇന്ത്യയുടെ സ്മാർട്ഫോൺ വിപണിയിലേക്ക് അവതരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ Vivo Y56 5Gയുടെ പുതിയ സ്റ്റോറേജ് ഫോണാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്.
20,000 രൂപയ്ക്കും താഴെയാണ് ഈ ഫോണിന്റെ വില എന്നതിനാൽ ബജറ്റ് ഫോൺ ആരാധകർക്ക് എന്തുകൊണ്ടും ഈ ഫോൺ ഇഷ്ടമാകും. എന്നാൽ, നിങ്ങൾക്കിത് മികച്ച ചോയിസാണോ എന്ന് വിശദമായി അറിയാം…
മുമ്പ് ഇന്ത്യയിൽ എത്തിയത് Vivo Y56 5Gയുടെ 8GB റാം ഫോണായിരുന്നു. ഇപ്പോഴിതാ, കമ്പനി പുറത്തിറക്കിയിരിക്കുന്നത് 4GB റാം സ്റ്റോറേജുള്ള മോഡലാണ്. മൊത്തത്തിൽ പറഞ്ഞാൽ ഫോണിന് 4 GB RAMഉം128 GB ഇന്റേണൽ സ്റ്റോറേജും വരുന്നു.
Also Read: Tecno Phantom V Flip 5G Launch: ടെക്നോയുടെ പുത്തൻ ഫ്ലിപ് ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിലെത്തി
18,999 രൂപയുടെ 8GB റാം സ്മാർട്ഫോണിനേക്കാൾ, ബജറ്റ് കുറഞ്ഞ ഫോണാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതായത്, 16,999 രൂപയുണ്ടെങ്കിൽ നല്ല കിടിലൻ ക്യാമറയും ബാറ്ററിയുമുള്ള എന്നാൽ അത്യാവശ്യം സ്റ്റോറേജ് കപ്പാസിറ്റി വരുന്ന Vivo Y56 5G നിങ്ങൾക്ക് വാങ്ങാം.
BUY FROM HERE: Vivo Y56 5G
6.58 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. Android 13ൽ പ്രവർത്തിക്കുന്ന വിവോ വൈ56ന്റെ പ്രോസസർ ഡൈമൻസിറ്റി 700 SoC ആണ്. മുൻപ് പറഞ്ഞ പോലെ 5,000mAh ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 18Wന്റെ ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു.
50MP വരുന്ന പ്രധാന സെൻസർ ഉൾപ്പെട്ട ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് വിവോ ഈ ആൻഡ്രോയിഡ് സെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലെ മറ്റൊരു ക്യാമറ 2MPയുടെ ഡെപ്ത് സെൻസറാണ്. കൂടാതെ, വിവോ വൈ56 5Gയിൽ 16MPയുടെ സെൽഫി ക്യാമറയുമുണ്ട്.
ഓറഞ്ച് ഷിമ്മർ, ബ്ലാക്ക് എഞ്ചിൻ നിറങ്ങളിലുള്ള ഫോണുകളാണ് വിപണിയിൽ ഉള്ളത്. ICICI, SBI, വൺ കാർഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് എന്നീ കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നതാണ്.