5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേ ,13 മെഗാപിക്സലിന്റെ ക്യാമറയിൽ വിവോ ,വില ?
വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Y55s .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് . 720 x 1280 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .
3 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .സ്നാപ്ഡ്രാഗൺ 425 പ്രോസസറിൽ ആണ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഓ എസ് പ്രവർത്തനം .2730mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4G VoLTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 11,980 രൂപകടുത്തുവരും .