വിലയിൽ ഞെട്ടിച്ചു ;ഇതാ 6000mah ബാറ്ററിയിൽ വിവോ Y55s പുറത്തിറക്കി
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു
Vivo Y55s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Vivo Y55s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് വിവോ നൽകിയിരിക്കുന്നത് .അതിൽ ഏറ്റവു എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾക്ക് 6000mah ന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .Vivo Y55s ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം
Vivo Y55s സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.58 ഇഞ്ചിന്റെ FHD+ LCD ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5ജി പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ സെൻസർ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Vivo Y55s എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.
ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000 mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 18W ഫാസ്റ്റ് ചാർജിങ് ലൈഫും ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് CNY 1,699 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 20000 രൂപയ്ക്ക് അടുത്തുവരും )രൂപയാണ് വില വരുന്നത് .