Vivo Y36 Lower Mid Range SmartPhone Launch: 50 MP ക്യാമറയും 5000 mAh ബാറ്ററിയുമായി പുതിയ അവതാരം

Updated on 20-Jun-2023
HIGHLIGHTS

ലോവർ മിഡ് റേഞ്ചിൽ വിവോ അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട്ഫോൺ സീരീസാണ് Y36

ക്വാൽകോമിന്റെ ഒക്ട കോർ സ്‌നാപ്പ്ഡ്രാഗൺ 680 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്

5000 mAh ബാറ്ററിയാണ് സീരീസിലെ സ്മാർട്ട്‌ഫോണുകൾ ഫീച്ചർ ചെയ്യുന്നത്

ലോവർ മിഡ് റേഞ്ചിൽ വിവോ അവതരിപ്പിക്കുന്ന പുത്തൻ സ്മാർട്ട്ഫോൺ സീരീസാണ് Y36. വിവോ വൈ36 4G , വൈ36 5G എന്നിവയാണ് സീരീസിലെ പുത്തൻ സ്മാർട്ട്ഫോണുകൾ. Vivo Y36 ഈ മാസം 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Vivo Y36ന്റെ പ്രോസസ്സർ

ക്വാൽകോമിന്റെ ഒക്ട കോർ സ്‌നാപ്പ്ഡ്രാഗൺ 680 പ്രോസസറാണ് വിവോ വൈ36 4G  സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. Vivo Y36 5G സ്മാർട്ട്ഫോണിൽ മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്പ്‌സെറ്റും നൽകിയിരിക്കുന്നു.8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും Y36 സീരീസിലെ ഡിവൈസുകൾ ഫീച്ചർ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്റ്റോറേജ് എക്സ്റ്റൻഡ് ചെയ്യാനും ഓപ്ഷൻ ഉണ്ട്

Vivo Y36ന്റെ ക്യാമറ

വിവോ വൈ36 സീരീസിലെ ഡിവൈസുകളിൽ 50 എംപി പ്രൈമറി ക്യാമറയും 2 എംപി അൾട്ര വൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപിയുടെ സെൽഫി ഷൂട്ടറും വിവോ വൈ36 സീരീസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ് ചെയ്ത് എത്തുന്ന ഫൺടച്ച് ഒഎസ് 13 സ്കിന്നിലാണ് സീരീസിലെ ഫോണുകൾ പ്രവർത്തിക്കുന്നത്.

Vivo Y36ന്റെ ബാറ്ററി

5000 mAh ബാറ്ററിയാണ് സീരീസിലെ സ്മാർട്ട്‌ഫോണുകൾ ഫീച്ചർ ചെയ്യുന്നത്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ സ്മാർട്ട്‌ഫോണുകളുടെ സവിശേഷതയാണ്. IP54 റേറ്റിങിന് ഒപ്പം സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുകളും വിവോ വൈ36 4ജി, വൈ36 5ജി സ്മാർട്ട്ഫോണുകൾ പായ്ക്ക് ചെയ്യുന്നു. 

Vivo Y36 സീരീസ് വിലയും ലഭ്യതയും

8GB റാമും 256GB  ഇന്റേണൽ സ്റ്റോറേജുമുള്ള ഏക വേരിയന്റിന് ഏകദേശം 18,800 രൂപയാണ് വില വരുന്നത്. ഡിവൈസ് ഗ്ലിറ്റർ അക്വ, മീറ്റിയോർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും. വിവോ വൈ36 5G യുടെ വിലയും ലഭ്യതയുമടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ക്രിസ്റ്റൽ ഗ്രീൻ, മിസ്റ്റിക് ബ്ലാക്ക് കളർ മോഡലുകളിലാണ് ഡിവൈസ് ലഭ്യമാകുന്നത്. ഈ രണ്ട് സ്മാർട്ട്ഫോണുകളും വിവോ വെബ്സൈറ്റ് വഴിയും പ്രധാന ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയും വിൽപ്പനയ്ക്കെത്തും. 

Connect On :