Vivo Y36 Launched in India: വിവോയുടെ മിഡ്-റേഞ്ച് ഫോൺ Vivo Y36 4G ഇന്ത്യയിലെത്തി

Updated on 23-Jun-2023
HIGHLIGHTS

Vivo Y36 4G വിവോ ഇ-സ്റ്റോർ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്

Vivo Y36 4G 16,999 രൂപയ്ക്ക് ലഭിക്കും

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് Vivo Y36 4G സ്മാർട്ട്ഫോൺ വരുന്നത്

മിഡ്റേഞ്ച് സെഗ്‌മെന്റിലാണ് വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ പ്രോസസർ, വെർച്വൽ റാം, വലിയ ബാറ്ററി, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിനുണ്ട്. 

Vivo Y36 4G വിലയും ലഭ്യതയും

Vivo Y36 4G സ്മാർട്ട്ഫോൺ വിവോ ഇ-സ്റ്റോർ വഴിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ ഡിവൈസ് ഒരു വേരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 
8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിലാണ് Vivo Y36 4G ലഭ്യമാകുന്നത്. Vivo Y36 4G 16,999 രൂപയ്ക്ക് ലഭിക്കും. ഗിറ്റർ അക്വ, മെറ്റിയോർ ബ്ലാക്ക്, വൈബ്രന്റ് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ വിവോ വൈ36 സ്മാർട്ട്ഫോൺ വാങ്ങാം.

Vivo Y36 4G ഡിസ്‌പ്ലേയും പ്രോസസറും

90Hz റിഫ്രഷ് റേറ്റുള്ള 6.64-ഇഞ്ച് ഫുൾ HD+ (2388 x 1080 പിക്സൽസ്) ഡിസ്പ്ലേയാണ് ഈ Vivo Y36 4G നൽകിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന Vivo Y36 4G സ്മാർട്ട്ഫോണിൽ 8GB റാമും ഉണ്ട്. എക്സ്റ്റെൻഡഡ് റാം 3.0 ഫീച്ചറിലൂടെ റാം എക്സ്പാൻഡ് ചെയ്യാൻ സാധിക്കും.

Vivo Y36 4G ക്യാമറ

രണ്ട് പിൻ ക്യാമറകളുമായിട്ടാണ് Vivo Y36 4G സ്മാർട്ട്ഫോൺ വരുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറയാണ് റിയർ ക്യാമറ സെറ്റപ്പിലുള്ളത്. ഇതിനൊപ്പം എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ബൊക്കെ ക്യാമറയും വിവോ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചറുള്ള 16 എംപി സെൻസറാണ് ഈ ഡിവൈസിലുള്ളത്. Vivo Y36 4G സ്മാർട്ട്ഫോണിൽ 128GB സ്റ്റോറേജ് സ്‌പേസാണുള്ളത്.

Vivo Y36 4G ബാറ്ററിയും കണക്റ്റിവിറ്റിയും

44W ഫ്ലാഷ്ചാർജ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയുള്ള 5,000mAh ബാറ്ററിയാണ് Vivo Y36 4G സ്മാർട്ട്ഫോണിലുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകൾ, യുഎസ്ബി ടൈപ്പ് സി പോർട്ട്, ബ്ലൂട്ടൂത്ത് 5.0, 2.4 GHz/5 GHz വൈഫൈ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും വിവോയുടെ പുതിയ വൈ സീരീസ് ഫോണിലുണ്ട്.

Connect On :