Vivo Y35 massive discount in Amazon: Vivo Y35 ഇപ്പോൾ ആമസോണിൽ വൻ വിലക്കിഴിവ്

Updated on 30-Jun-2023
HIGHLIGHTS

ആമസോണിൽ വൻ വിലക്കിഴിവോടെ Vivo Y35 സ്വന്തമാക്കാം

Vivo Y35ന്റെ 128GB വേരിയന്റിന് 22,999 രൂപയാണ് വില

ആമസോണിൽ 16,999 രൂപയ്ക്കു ഈ ഫോൺ ഇപ്പോൾ ലഭിക്കും

Vivo Y35 മികച്ച ഒരു മിഡ് റേഞ്ച് ഫോണാണ്. ആമസോണിൽ വൻ വിലക്കിഴിവോടെ നിങ്ങൾക്ക് Vivo Y35 സ്വന്തമാക്കാം. Vivo Y35ന്റെ 128GB വേരിയന്റിന് 22,999 രൂപയാണ് വില. എന്നാൽ ആമസോണിൽ ഇപ്പോൾ 16,999 രൂപയ്ക്കു 26 ശതമാനം കിഴിവിൽ ഈ ഫോൺ ഇപ്പോൾ ലഭിക്കും.
സ്മാർട്ട് ഫോണിന്റെ വില ഇനിയും കുറയ്ക്കുന്ന ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് ആമസോണിൽ അധിക ഇളവ് ലഭിക്കും.

ബാങ്ക് ഓഫറുകൾ

ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്ക്‌ 5000 രൂപയുടെ കുറഞ്ഞ മൂല്യത്തിൽ 1250 രൂപ വരെ ഓഫർ  ലഭിക്കും.
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡിലും 1250 രൂപ ഓഫർ ലഭിക്കും. ICICI ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 500 രൂപ കിഴിവ് ലഭിക്കും.

വിവോ വൈ35 (Vivo Y35) വിലയും സ്റ്റോറേജ് വേരിയന്റും

 വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന് ലോഞ്ച് 18,499 രൂപയായിരുന്നു വില. ഈ ഡിവൈസ് അഗേറ്റ് ബ്ലാക്ക്, ഡോൺ ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

വിവോ വൈ35 (Vivo Y35) ഡിസ്‌പ്ലേയും പ്രോസസറും

വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിൽ 1,080×2,408 പിക്സൽ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 6.58-ഇഞ്ച് ഫുൾ-എച്ച്ഡി+ എൽസിഡി ഡിസ്പ്ലേയാണുള്ളത്. 8GB റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ്. 8GB വരെ സ്റ്റോറേജ് കടമെടുത്ത് അത് അധിക റാമായി ഉപയോഗിക്കാനും ഈ ഡിവൈസിൽ സംവിധാനമുണ്ട്. ഇതോടെ 16GB റാം ലഭിക്കുന്നു. 128GB ഓൺബോർഡ് സ്റ്റോറേജും ഫോണിൽ ഉണ്ട്.

വിവോ വൈ35 (Vivo Y35) ക്യാമറ സ്‌പെസിഫിക്കേഷനുകൾ

മൂന്ന് പിൻ ക്യാമറകളാണ് വിവോ വൈ35 (Vivo Y35) സ്മാർട്ട്ഫോണിൽ ഉള്ളത്. ഇഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, സ്മാർട്ട്‌ഫോണിൽ 16 മെഗാപിക്സൽ സെൻസറാണ് വിവോ നൽകിയിട്ടുള്ളത്. ഈ സെഗ്മെന്റിലെ മാന്യമായ ക്യാമറ സെറ്റപ്പാണ് വിവോ വൈ35 (Vivo Y35)യിൽ ഉള്ളത്. Vivo Y35 സ്മാർട്ട്ഫോണിൽ ഫിംഗർപ്രിന്റ് സെൻസറും, ഫേസ് അൺലോക്ക് ഫീച്ചറും ഉണ്ട്. 

വിവോ വൈ35 (Vivo Y35) ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്

44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ വിവോ നൽകിയിട്ടുള്ളത്. മികച്ച ഡിസൈനിൽ ആകർഷകമായ സവിശേഷതകളുമായി വരുന്ന സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് വിവോ വൈ35 (Vivo Y35). നിലവിൽ കുറഞ്ഞ വിലയിൽ ലഭിക്കും എന്നതിനാൽ ഈ ഡിവൈസ് വാങ്ങുന്നത് ലാഭകരം തന്നെയാണ്.

Connect On :