Vivo Y33t Launch: 5000mAh ബാറ്ററിയുമായി Vivo Y33t വിപണിയിലെത്തി
Vivo Y33t ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്
Vivo Y33t സ്മാർട്ട്‌ഫോണിന് ഏകദേശം 7,300 രൂപ വില വരും
മീഡിയടെക് G85 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്
Vivo Y സീരീസിൽ മറ്റൊരു പുതിയ സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കി. Vivo Y33t എന്നാണ് പുത്തൻ ബജറ്റ് ഫ്രണ്ട്‌ലി ഫോണിന്റെ പേര്. Vivo Y33t ചൈനീസ് വിപണിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ Vivo Y33T വിലയും മറ്റു സവിശേഷതകളും ഒന്ന് പരിചയപ്പെടാം.
Vivo Y33t വില
Vivo Y33t സ്മാർട്ട്‌ഫോണിന് ഏകദേശം 7,300 രൂപ വില വരും. വൈൽഡ് ഗ്രീൻ, ക്രിസ്റ്റൽ പർപ്പിൾ എന്നിങ്ങനെ രണ്ട് വർണ്ണ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത് .
Vivo Y33t ഡിസ്‌പ്ലേയും പ്രോസസറും
വിവോ Y33t സ്മാർട്ട്ഫോണിന് 6.56 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ്. റിഫ്രഷ് റേറ്റ് 60 Hz ആണ്. ഇതോടൊപ്പം ഈ ഫോണിന്റെ മുൻവശത്ത് ഡ്യൂഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്. മീഡിയടെക് G85 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. മീഡിയടെക് G85 പ്രൊസസർ ഒരു മിഡ് റേഞ്ച് ചിപ്‌സെറ്റാണ്. ഇതിന്റെ സഹായത്തോടെ മൾട്ടിടാസ്‌കിംഗ് എളുപ്പത്തിൽ ചെയ്യാം. ഈ ഫോണിന് 6GB റാമും 128GB ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ടായിരിക്കും. ഇതോടൊപ്പം, വെർച്വൽ മെമ്മറിയുടെ സഹായത്തോടെ അതിന്റെ റാം 6GB വരെ വർദ്ധിപ്പിക്കാം.
വിവോ Y33t ക്യാമറ
ഡ്യൂവൽ പിൻ ക്യാമറ സജ്ജീകരണമാണ് ഇതിനുള്ളത്. ഇതിൽ 13MP പ്രൈമറി, 2MP ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളിംഗിനുമായി 5MP മുൻ ക്യാമറയാണ് ഇതിനുള്ളത്.
കൂടുതൽ വായിക്കൂ: BSNL Broadband Plan: 300 രൂപയിൽ താഴെ വിലയുള്ള 2 ബ്രോഡ്ബാൻഡ് പ്ലാനുകളുമായി BSNL
വിവോ Y33t ബാറ്ററി
5000mAh ബാറ്ററിയാണ് വിവോ Y33t ഫോണിലുള്ളത്.