വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Vivo Y30G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ ഫോണുകളുടെ ബാറ്ററി ലൈഫ് തന്നെയാണ് .Vivo Y30G ഫോണുകൾ 5000mah ബാറ്ററി കരുത്തിലാണ് വിപണയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 1,499 ( ഏകദേശം 16500 രൂപ ) വില വരുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം
6.51 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 20.9 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ octa-core MediaTek Helio P65 പ്രൊസസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
എന്നാൽ മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
13 മെഗാപിക്സൽ മെയിൻ ക്യാമറ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആൻഡ്രോയിഡ് 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .
5000mAh ന്റെ ബാറ്ററി ലൈഫിലാണ് (upports 18W fast charging ) ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 4G LTE, Wi-Fi, Bluetooth 5.0, GPS/ A-GPS, Micro-USB,, 3G,& 4G എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . Aqua Blue, Dawn White, കൂടാതെ Obsidian Black എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 1,499 ( ഏകദേശം 16500 രൂപ ) വില വരുന്നത് .