digit zero1 awards

അതിശയിപ്പിക്കുന്ന വിലയിൽ ഇതാ വിവോ Y30G ഫോണുകൾ പുറത്തിറക്കി

അതിശയിപ്പിക്കുന്ന വിലയിൽ ഇതാ വിവോ  Y30G ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Vivo Y30G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

5,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Vivo Y30G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ ഫോണുകളുടെ ബാറ്ററി ലൈഫ് തന്നെയാണ് .Vivo Y30G ഫോണുകൾ 5000mah ബാറ്ററി കരുത്തിലാണ് വിപണയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 1,499 ( ഏകദേശം 16500 രൂപ ) വില വരുന്നത് .മറ്റു ഫീച്ചറുകൾ നോക്കാം 

Vivo Y30G-സവിശേഷതകൾ 

6.51 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  720×1,600  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 20.9 ആസ്പെക്റ്റ് റെഷിയോ ആണ് കാഴ്ചവെക്കുന്നത് .അതുപോലെ octa-core MediaTek Helio P65 പ്രൊസസറുകളിലാണ്‌ ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

എന്നാൽ മിഡ്  റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

13 മെഗാപിക്സൽ മെയിൻ ക്യാമറ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആൻഡ്രോയിഡ് 11  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .

5000mAh ന്റെ ബാറ്ററി ലൈഫിലാണ് (upports 18W fast charging ) ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 4G LTE, Wi-Fi, Bluetooth 5.0, GPS/ A-GPS, Micro-USB,, 3G,&  4G എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് . Aqua Blue, Dawn White, കൂടാതെ Obsidian Black എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം വേരിയന്റുകൾക്ക് CNY 1,499 ( ഏകദേശം 16500 രൂപ ) വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo