Perfect Budget 5G ഫോണെന്ന് പറയാം Vivo Y300. കാരണം ഫോണിൽ നൽകിയിട്ടുള്ള ഫീച്ചറുകളും, അതിന് അനുസരിച്ചുള്ള വിലയുമാണ്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനാണ് (Suhana Khan) Y300 ബ്രാൻഡ് അംബാസഡർ. ലോഞ്ച് ദിവസം ഫോണിന്റെ പെർഫോമൻസ് ഫീച്ചറുകളിലൂടെ സ്മാർട്ഫോൺ വിപണിയെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ Vivo Y300 First Sale ആരംഭിക്കുന്നു.
Snapdragon പ്രോസസർ, 32MP ഫ്രണ്ട് ക്യാമറ, സോണി IMX8828 സെൻസർ. തീരുന്നില്ല, 8 ജിബി റാമും 8 ജിബി വെർച്വൽ റാമും ചേർന്ന് 16GB RAM ഫോണിന് ലഭിക്കും. സ്റ്റോറേജിലും പ്രോസസറിലും ക്യാമറയിലും ഡിസൈനിലുമെല്ലാം കേമൻ. ഇത്രയും ഗംഭീരമായ Vivo 5G ഫോൺ മുൻഗാമിയായ വിവോ വൈ200-നേക്കാൾ വളരെ മികച്ചത്.
നവംബർ 26 ചൊവ്വാഴ്ച മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു. Suhana Khan പ്രതിനിധീകരിക്കുന്നു എന്ന പേരിൽ തന്നെ ഈ സ്മാർട്ഫോൺ വിപണിശ്രദ്ധ പിടിച്ചുപറ്റി. ഫോണിന്റെ ഫീച്ചറുകളും ലോഞ്ച് ഓഫറും അറിയാം.
രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോൺ വിപണിയിൽ എത്തിച്ചത്. ഒന്നാമത്തേത് 8GB + 128GB വേരിയന്റാണ്. ഈ വിവോ Y300 5G ഫോണിന് 21,999 രൂപയാകുന്നു. 8GB + 256GB വേരിയന്റിന് 23,999 രൂപയുമാകും. ലോഞ്ചിന് പിന്നാലെ ഫോണിന്റെ പ്രീ-ബുക്കിങ്ങും ആരംഭിച്ചിരുന്നു.
വിവോയുടെ ഓൺലൈൻ സ്റ്റോറായ vivo.com-ൽ ഫോൺ വാങ്ങാനാകും. ഫ്ലിപ്കാർട്ട്, ആമസോൺ കൂടാതെ ഓഫ്‌ലൈൻ സ്റ്റോറുകളിലും പർച്ചേസിന് ലഭ്യമാണ്. ടൈറ്റാനിയം സിൽവർ, എമറാൾഡ് ഗ്രീൻ, ഫാന്റം പർപ്പിൾ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്.
ഫോണിന് ലോഞ്ച് ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2000 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ സ്വന്തമാക്കാം. SBI, കൊടക് മഹീന്ദ്ര, IDFC ഫസ്റ്റ് ബാങ്ക്, BOB കാർഡ്, യെസ് ബാങ്കിലൂടെ ഇത് നേടാം. ഇങ്ങനെ 128ജിബി വേരിയന്റ് നിങ്ങൾക്ക് 19,999 രൂപയ്ക്ക് വാങ്ങാമല്ലോ!
43 രൂപയ്ക്ക് ഇഎംഐ ഓഫറും നൽകുന്നു. Y300 വാങ്ങുമ്പോൾ 499 രൂപയ്ക്ക് iQOO TWS 1e ഇയർപോഡ് സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ, ആമസോൺ ലിങ്ക്.
കൂറ്റൻ ബാറ്ററിയും ഡ്യുവൽ ക്യാമറയുമുള്ള ഫോണാണിത്. IP64 സർട്ടിഫിക്കേഷനുമായാണ് ഈ ഫോൺ വരുന്നത്. 4D ഗെയിം വൈബ്രേഷൻ, ഗെയിം വോയ്‌സ് ചേഞ്ചർ, ഡ്യുവൽ 10x സൂപ്പർ ടച്ച് കൺട്രോൾ തുടങ്ങിയ സവിശേഷതകളുണ്ട്.
ഡിസ്പ്ലേ: 6.67 ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേ ഫോണാണിത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു.
പ്രോസസർ: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 ആണ് പ്രോസസർ. ഇത് അഡ്രിനോ 613 GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു.
ക്യാമറ: 50MP സോണി IMX882 പ്രൈമറി ക്യാമറയിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. 2MP പോർട്രെയിറ്റ് ക്യാമറയും ഇതിലുണ്ട്. ഫോണിൽ സെൽഫി ഷോട്ടുകൾക്കായി 32MP ഫ്രണ്ട് ക്യാമറയുണ്ട്.
ബാറ്ററി, ചാർജിങ്: 5000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 15 മിനിറ്റിനുള്ളിൽ 45% വരെ ചാർജ് ആകുമെന്നാണ് വിവോയുടെ ഉറപ്പ്.
കണക്റ്റിവിറ്റി: 5G SA/NSA, ഡ്യുവൽ 4G VoLTE സപ്പോർട്ട് ചെയ്യുന്നു. ഇതിൽ യുഎസ്ബി ടൈപ്പ്-സി ചാർജറാണ് ഉപയോഗിക്കേണ്ടത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.