Vivo Y27s launch: ബജറ്റ് ലിസ്റ്റിൽ ഇതാ 5,000mAh ബാറ്ററിയുള്ള Vivo ഫോൺ വരുന്നൂ…

Updated on 09-Nov-2023
HIGHLIGHTS

44W വയർഡ് ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിനുള്ളത്

50MP പ്രൈമറി റിയർ ക്യാമറയാണ് വിവോ വൈ27sലുള്ളത്

രണ്ട് സ്റ്റോറേജുകളിലുള്ള ബജറ്റ്- ഫ്രെണ്ട്ലി ഫോണാണ് വിവോ അവതരിപ്പിച്ചത്

ആകർഷകമായ ഫീച്ചറുകളുമായി വീണ്ടുമൊരു ബജറ്റ്- ഫ്രെണ്ടലി ഫോൺ അവതരിപ്പിച്ചു. 44 W വയേർഡ് ഫാസ്റ്റ് ചാർജിങ്ങുള്ള Vivo Y27s വിപണിയിൽ എത്തിയിരിക്കുകയാണ്. ഇന്തോനേഷ്യയിലാണ് ചൈനീസ് സ്മാർട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച പെർഫോമൻസിനായി ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറും ബെസ്റ്റ് പെർഫോമൻസിനായി 5,000mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് സ്റ്റോറേജുകളിലുള്ള ബജറ്റ്- ഫ്രെണ്ട്ലി ഫോണാണ് വിവോ അവതരിപ്പിച്ചത്. ഫോണിന്റെ പ്രധാന ഫീച്ചറുകളും വിലയും അറിയാം…

Vivo Y27s പ്രധാന ഫീച്ചറുകൾ

Y സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ സ്മാർട്ട്‌ഫോണിൽ 50MPയുടെ പ്രധാന ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 5,000mAh ബാറ്ററിയും ഉൾപ്പെടുത്തിയാൽ ഇത് എന്തുകൊണ്ടും ഒരു പവർഫുൾ ഫോൺ തന്നെയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ആണ് ഫോണിലെ ചിപ്‌സെറ്റ്. ബർഗണ്ടി ബ്ലാക്ക്, ഗാർഡൻ ഗ്രീൻ നിറങ്ങളിലുള്ള ഫോണാണ് വിപണിയിൽ എത്തുക.

വിവോ വൈ27s

6.64-ഇഞ്ച് എൽഇഡി എൽസിഡി, FHD+ റെസല്യൂഷനോട് കൂടിയ 90Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയാണ് വിവോ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ൽ പ്രവർത്തിക്കുന്ന FuntouchOS 13 ഫോണിലുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിങ് നടത്താം. ഡ്യുവൽ 4G സിം, Wi-Fi, ബ്ലൂടൂത്ത് 5.0, GPS, NFC, OTG എന്നീ ഫീച്ചറുകളും ഫോണിൽ വരുന്നു.

Vivo Y27s ക്യാമറ

50MP പ്രൈമറി റിയർ ക്യാമറയും 2MP സെക്കൻഡറി റിയർ ക്യാമറയുമാണ് ഈ വിവോ വൈ27sലുള്ളത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8MP ഫ്രണ്ട് ഫേസിങ് ക്യാമറയും ഇതിലുണ്ട്. വിവോ വൈ27 മുൻപിറക്കിയ ക്യാമറ ഫീച്ചറുകൾ തന്നെയാണ് വിവോ ഈ സീരീസിലെ പുതിയ താരത്തിലും ഉൾപ്പെടുത്തിയിട്ടുള്ളത്.

വിവോ Y27s സ്റ്റോറേജ്

8GB റാമിലും 128GB സ്റ്റോറേജിലുമുള്ള വിവോ വൈ27s, 8GB റാമും 256GB സ്റ്റോറേജുമുള്ള വിവോ വൈ27s ഫോണുമാണ് വിപണിയിൽ എത്തിയിട്ടുള്ളത്. 18GB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും. മൈക്രോ SD കാർഡ് സപ്പോർട്ടും ഇതിൽ ലഭ്യമാണ്.
8GB + 128GB സ്റ്റോറേജ് ഫോണിന് 12,800 രൂപയാണ് ഏകദേശ വില.

Read More: Jio Swiggy Offer: Jio-യിൽ റീചാർജിനൊപ്പം 600 രൂപയുടെ സ്വിഗ്ഗി ഫ്രീ ഡെലിവറി സബ്സ്ക്രിപ്ഷനും Free

8GB + 256GB വേരിയന്റിനാകട്ടെ 14,900 രൂപയും വില വന്നേക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തായാലും ഇന്ത്യയിൽ ഫോൺ എന്ന് എത്തിക്കുമെന്നും, മറ്റ് സെയിൽ വിവരങ്ങളും ഇതുവരെ ചൈനീസ് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :